താക്കോല്‍ ദാനം നിര്‍വ്വഹിച്ചു
പിണങ്ങോട് :പ്രളയ പുനർ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സഹകരണ വകുപ്പ് നിർമിച്ചുനൽകുന്ന കെയർ ഹോം പദ്ധതിയുടെ ഭാഗമായി വെങ്ങപ്പള്ളി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് നിർമിച്ചുനൽകിയ വീടിന്റെ താക്കോൽദാനം വേങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി എം നാസർ നിർവഹിച്ചു. കോപ്പറേറ്റീവ് സൊസൈറ്റി അസിസ്റ്റന്റ് രജിസ്ട്രാർ അബ്ദുൽ റഷീദ് ടി, ബാങ്ക് പ്രസിഡന്റ് മുരളീധരൻ മക്കോളി, ജെസ്സി ജോണി, ഉസ്മാൻ പഞ്ചാര, ശ്രീധരൻ മാസ്റ്റർ, മോഹനൻ, ജാസർ പാലക്കൽ, അഷ്‌റഫ് പി പി.റസിയ അബൂബക്കർ, സീനത്ത് നിഷ, മനാഫ് മഞ്ചേരി, ബാലൻ അംബേദ്ക്കർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.





Leave a Reply