May 30, 2026

മാവോയിസ്റ്റ് നേതാവ് ജലീലിന്റെ മരണം: മജിസ്റ്റീരിയല്‍ അന്വേഷണം ആരംഭിച്ചു.

0
9.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ. വയനാട്ടില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി.പി ജലീലിന്റെ  ഉമ്മയും സഹോദരീസഹോദരന്മാരുമുള്‍പ്പടെ 14 പേര്‍ കളക്ടറേ കാണുന്നു. ഇന്ന് 2 മണിക്ക്ാണ് കളക്ടര്‍ക്കു മുമ്പാകെ ഹാജരാകുവാന്‍ പറഞ്ഞത്. ജലീലിനെ ഏക പക്ഷീയമായി വെടിവെച്ചു കൊന്നുവെന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആരോപണത്തെ തുടര്‍ന്ന്് സര്‍ക്കാര്‍ മജിസ്റ്റീരിയല്‍ അന്വേഷണമാരംഭിച്ചത്. സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത ജലീലിന്റെ കുടുംബത്തെ സാക്ഷികളാക്കിയതില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ജയിലില്‍ കഴിയുന്ന ജലീലിന്റെ സഹോദരനോടും കളക്ടര്‍ക്കു മുമ്പാകെ ഹാജരാകുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജലീലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഹര്‍ജി ഇന്ന്് കല്‍പ്പറ്റ കോടതി പരിഗണിക്കും.  

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *