ഡോക്ടേഴ്സ് ഡേയിലെ വേറിട്ട കാഴ്ചകളുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്
കൽപ്പറ്റ :ഒരു മരത്തിന്റെയോ, മുള ങ്കൂട്ടത്തിന്റേയോ കീഴിൽ തുറന്ന മെഡിക്കൽ ക്യാമ്പ് നടത്തുക. അത് കാടിന്റെയും, മലയുടെയും ആരും ഒരിക്കലും കടന്നു ചെല്ലാത്ത ആദിവാസി കോളനികളിൽ ആയാലോ?വയനാട്ടിൽ ആദ്യമായി തുടങ്ങിയ ആയുർവേദ, സിദ്ധ, ഹോമിയോ ഡോക്ടർമാരുടെ നേത്രത്വത്തിൽ പ്രവർത്തിക്കുന്ന ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിനെക്കുറിച്ചാണ് മേൽപ്പറഞ്ഞ കാര്യങ്ങൾ സൂചിപ്പിച്ചത്.ഇനി ദൂരങ്ങൾ താണ്ടി ക്യു നിന്ന് ആദിവാസികൾക്ക് ഡോക്ടറെ കാണേണ്ട കാര്യമില്ല. ആരോഗ്യ സംബന്ധമായ ചെക്കപ്പുകളും ഇതോടൊപ്പം ചെയ്തു കൊടുക്കപ്പെടും. ആരോഗ്യത്തെ മെച്ചപ്പെടുത്താനുള്ള ബോധവൽക്കരണ ക്ലാസുകൾ, ആയുഷ് പരിശീലന പരിപാടികൾ ഇവയൊക്കെ ഇതോടൊപ്പം തന്നെ ലഭിക്കുകയും ചെയ്യും. മഴക്കാലം തുടങ്ങിയപ്പോൾ തന്നെ പകർച്ചപ്പനി തടയാൻ നിലവേമ്പ് കഷായങ്ങളുമായാണ് ട്രൈബൽ മെഡിക്കൽ യൂണിറ്റ് വയനാട്ടിലുട നീളമുള്ള ആദിവാസി ഊരുകളെ സമീപിച്ചത്. ഒപ്പം ആയുഷ് ലഹരി വിമോചന മാർഗ്ഗങ്ങളും പരിശീലിപ്പിച്ചു വരുന്നു. ഭാരതീയ ചികിത്സാ രീതികളെ കൂട്ടി യോജിപ്പിച്ചു കൊണ്ട് വയനാട്ടിലെ ഗോത്ര ആരോഗ്യം മെച്ചപ്പെടുത്താൻ നാഷണൽ ആയുഷ് മിഷന്റെ നേത്രത്വത്തിൽ ഭാരതീയ ചികിത്സാ വകുപ്പ് തുടങ്ങിയ കർമ്മ പരിപാടി ആണിത്.തൈലങ്ങളും, കഷായങ്ങളും, അരിഷ്ടങ്ങളും, ലേഹ്യങ്ങളുമായി എത്തുന്ന ആയുഷ് ഡോക്ടർമാരെ കാണുവാൻ ഗോത്ര വർഗ്ഗക്കാർ പ്രത്യേക താൽപ്പര്യം കാണിക്കുന്നുണ്ട്. ഡോക്റ്റേഴ്സ് ഡേയിൽ മേപ്പാടിയിലെ കുപ്പച്ചി കോളനിയിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും, കർമ്മേൽ കുന്ന് കോളനിയിൽ സിദ്ധ മെഡിക്കൽ ക്യാമ്പും, ചൂരൽ മല അംബേദ്കർ കോളനിയിൽ ഹോമിയോ മെഡിക്കൽ ക്യാമ്പും നടത്തപ്പെട്ടു. ഡോ അരുൺ ബേബി, ഡോ നമിത ജേക്കബ്, ഡോ സിതാര പെർവീൺ എന്നിവരുടെ നേതൃ ത്തിലാണ് മെഡിക്കൽ ക്യാമ്പുകൾ നടന്നു വരുന്നത്.





Leave a Reply