August 17, 2026

എന്റെ വിദ്യാലയം ശുചിത്വ വിദ്യാലയം പദ്ധതിക്ക് മേപ്പാടിയിൽ തുടക്കമായി

0
IMG-20190702-WA0086.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
മേപ്പാടി : അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ തങ്ങളുടെ പള്ളിക്കൂടത്തെ  കൂടുതൽ  സുന്ദരവും  ആകർഷകവുമാക്കുന്നതിനു വേണ്ടി ഒരുപറ്റം പൂർവ്വവിദ്യാർത്ഥികളും പി ടി എ യും അണിനിരന്നപ്പോൾ ചെമ്പ്രമലയുടെ താഴ്‌വയിലെ സർക്കാർ   വിദ്യാലയം  കൂടുതൽ സുന്ദരിയായി. 
മികവിലേക്കൊരു ചുവടുവെപ്പ് പദ്ധതിയുടെ ഭാഗമായി മികച്ച അക്കാദമിക്ക്  പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച എരുമക്കൊല്ലി ഗവ: യു പി സ്കൂളിനെ കൂടുതൽ മികവിലേക്കുയർത്തുന്നതിന് വേണ്ടിയാണ് 
കെ .രതീഷിന്റെ നേതൃത്വത്തിലുള്ള ഒരുപറ്റം പൂർവ്വ വിദ്യാർത്ഥികളും വാർഡ് മെമ്പർ രാധാ രാമസ്വാമിയും  "എന്റെ വിദ്യാലയം ശുചിത്വ വിദ്യാലയം" പദ്ധതിക്ക് തുടക്കം കുറിച്ചത്  . 
   ഹെഡ്മാസ്റ്റർ സെബാസ്റ്റ്യൻ പാലംപറമ്പിൽ ,
സീനിയർ അധ്യാപികയായ ബി എസ് അനീഷ ,
പി .ടി .എ പ്രസിഡന്റ് ബി ജിജീഷ് എന്നിവർ ഇവർക്ക് പിന്തുണയുമായി നിന്നു.തുടർ പ്രവർത്തനങ്ങളും നടത്താൻ തീരുമാനിച്ചിരിക്കുകയാണ് പൂർവ്വ വിദ്യാർത്ഥികൾ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *