May 4, 2024

കെട്ടിട നിർമ്മാണചട്ടം: മാറ്റങ്ങൾ അനിവാര്യമെന്ന് ലെൻസ്ഫെഡ്

0
Img 20190702 Wa0146.jpg
കൽപ്പറ്റ :കെട്ടിടനിർമ്മാണ രംഗത്ത് ഇന്ന് അനുവർത്തിച്ചു കൊണ്ടി
രിക്കുന്ന പഞ്ചായത്ത് / മുനിസിപ്പാലിറ്റി നിയമങ്ങൾ കാലോചിത
മായി പരിഷ്ക്കരിക്കണമെന്ന് ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് &
സൂപ്പർവൈസേഴ്സ് ഫെഡറേഷൻ വയനാട് ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ    ആവശ്യപ്പെട്ടു.
പെർമിറ്റ് ലഭിച്ച കെട്ടിടത്തിന്റെ നിർമ്മാണ ഘട്ടങ്ങളിൽ
ലൈസൻസിയുടെ സൈറ്റ് പരിശോധിച്ചുകൊണ്ടുള്ള സ്റ്റേജ് സർട്ടി
ഫിക്കറ്റ് നിയമത്തിന്റെ ഭാഗമായി കൊണ്ടുവരണം. ഇത്തരം സ്റ്റേജ്
സർട്ടിഫിക്കറ്റുകൾ ഉണ്ടായിരുന്നുവെങ്കിൽ ആന്തൂർ നഗരസഭയിലെ
സാജൻ എന്ന നിക്ഷേപകന്റെ ആത്മഹത്യ സംഭവിക്കുമായിരു
ന്നില്ല. പ്ലാനിന് പെർമിറ്റ് ലഭിച്ചു കഴിഞ്ഞാൽ പിന്നെ നിർമ്മാണം നട
ത്തുന്നത് കരാറുകാരും മേസ്തിരിമാരും മാത്രമാണ്. അവസാന
സമയത്ത് കംപ്ലീഷൻ പ്ലാനിനു വേണ്ടി മാത്രമാണ് ലൈസൻസിയെ
സമീപിക്കുക.
നിയമത്തിൽനിന്നും വ്യതിചലിച്ചാണ് നിർമ്മാണം നടത്തിയ
തെങ്കിലും ഇതിന്റെ പൂർണ ഉത്തരവാദിത്വം ലൈസൻസിയ്ക്കാണ്.
ഇത് പിന്നീട് അഴിമതിയിലേക്കും കൈക്കൂലിയിലേക്കും
പോകുന്നു. ഇത്തരം കാര്യങ്ങൾക്ക് അടിയന്തിരമായ മാറ്റങ്ങൾ
 വരണമെന്ന് ഇവർ പറഞ്ഞു.. ലെൻസ് ഫെഡ് 
ജില്ലാ പ്രസിഡണ്ട് ജെയിംസ് ജോസഫ്, സെക്രട്ടറി സതീഷ്
അരിവയൽ, സംസ്ഥാന വൈസ് പ്രസിഡണ്ട് അഷറഫ് പൈക്കാടൻ,
സംസ്ഥാന സമിതി അംഗം ഹാരിസ് അറയ്ക്കൽ, ജില്ലാ ട്രഷറർ
പ്രിയേഷ്, ജില്ലാ പി.ആർ.ഒ. ഇബ്രാഹിം പുനത്തിൽ എന്നിവർ
പത്രസമ്മേളനത്തിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *