July 16, 2026

അന്താരാഷ്ട്ര പ്ലാസ്റ്റിക് ബാഗ് വിരുദ്ധ ദിനം – മക് ലോഡ്സ് സ്കൂളിന്റെ പ്രവർത്തനങ്ങൾ ശ്രദ്ധേയമായി

0
IMG-20190703-WA0147.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: 

 ഇൻറർനാഷനൽ പ്ലാസ്റ്റിക് ബാഗ് ഫ്രീ ഡേ ബത്തേരി പൂമല മെക്ലോഡ്സ് ഇംഗ്ലീഷ് സ്കൂൾ വിവിധ പരിപാടികളോടെ ആചരിച്ചു.  പ്ലാസ്റ്റിക് ബാഗ് വിരുദ്ധ പ്ലക്കാർഡ് വഹിച്ചുകൊണ്ടുള്ള സൈക്കിൾ റാലി പൂമലയിൽ നിന്നു തുടങ്ങി ബത്തേരി ചുങ്കം വഴി തിരികെ മുനിസിപ്പൽ ഓഫീസ് അങ്കണത്തിൽ അവസാനിച്ചു.സ്കൂൾ പ്രിൻസിപ്പാൾ ഡോ.സി.എ ബീന റാലി ഫ്ലാഗ് ഓഫ് ചെയ്തു. ബത്തേരി മുനിസിപ്പൽ ചെയർ പേഴ്സൺ .ടി.എൽ സാബു  പ്ലാസ്റ്റിക് ബാഗവിരുദ്ധ ദിന  സന്ദേശം നൽകി.  സ്കുൾ മാനേജർ  ഷിജിത് ദാമു  ,അഡ്മിനിസ്ട്രേറ്റർ . എ ഗംഗാധരൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കോ ഓർഡിനേറ്റർ ധനേഷ് കുമാർ, അനീഷ് തോമസ്, നിജിൻ ഗോപാൽ, പ്രേമാനന്ദൻ , അമ്പിളി കെ.ആർ, സ്കൂൾ ലീഡർമാരായ തോമസ് മാത്യു, ദിയ ബി ജോൺസൺ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *