May 1, 2024

മോക്ഷമുണ്ടാകുമോ? കല്ലോടി – കണ്ടത്തുവയൽ’ റോഡിന് ?

0
Img 20190702 Wa0389.jpg
മാനന്തവാടി ∙ കല്ലോടി–കണ്ടത്തുവയൽ റോഡ് വികസനം തേടുന്നു. തൊണ്ടർനാട്
പഞ്ചായത്തിലെ കണ്ടത്തുവയൽ മുതൽ എടവക പഞ്ചായത്തിലൂടെ കടന്ന് മാനന്തവാടി
നഗരസഭയിൽ എത്തുന്ന പ്രധാന റോഡാണിത്. രാത്രിയാത്രാ നിരോധനം ഇല്ലാത്ത
തോൽപെട്ടി–കുട്ട വഴി കർണാടകയിലേക്കുള്ള നിരവധി വാഹനങ്ങൾ കടന്നു പോകുന്ന
പാതയാണിത്. പക്രംതളം ചുരം വഴിയുള്ള വാഹന ഗതാഗതവും അനുദിനം വർധിച്ച്
വരികയാണ്.
എടവക, തൊണ്ടർനാട് പഞ്ചായത്തുകളിലെ അവികിസിത പ്രദേശങ്ങളിലൂടെ
കടന്ന്പോകുന്ന റോഡ് പൂർണമായും വീതികൂട്ടി ലവലൈസ്ഡ് ടാറിങ് നടത്തണമെന്ന
ആവശ്യം ഉയരന്നുണ്ട്. നിലവിൽ പാണ്ടിക്കടവ് മുതൽ രണ്ടേനാൽ വരെയുള്ള ഭാഗം
നവീകരണം പൂർത്തിയാക്കിയിട്ടുണ്ട്. രണ്ടേനാൽ മുതൽ കല്ലോടി വരെയുള്ള ഭാഗം
നവീകരിക്കാൻ തുക അനുവദിച്ച് കഴിഞ്ഞു. അവശേഷിക്കുന്ന ഭാഗവും വികസിപ്പിച്ച്
റോഡ് പൂർണമായും ഗാഗതയോഗ്യമാക്കണമെനനാണ് നാട്ടുകാരുടെ ആവശ്യം. കെഎസ്ആർടിസി
ബസുകളും സ്വകാര്യ ബസുകളും ഇൗ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്. റോഡ് വികസനം
സാധ്യമായാൽ കൂടുതൽ ദീർഘദൂര ബസുകൾ ആരംഭിക്കാൻ കഴിയും.
നിലവിൽ രണ്ടേനാൽ മുതലുള്ള റോഡ് തകർന്ന് കിടക്കുകയാണ്. മൂളിത്തോടും മറ്റും
റോഡിൽ വലിയ കുഴികൾ രൂപം കൊണ്ടത് യാത്രക്കാരെ വലക്കുന്നുണ്ട്. ഇരുചക്ര
വാഹനങ്ങൾ ഏറെ പ്രയാസപ്പെട്ടാണ് ഇതു വഴി കടന്ന് പോകുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *