July 17, 2026

അവകാശപ്രഖ്യാപന കണ്‍വെന്‍ഷന്‍ വിജയിപ്പിക്കും.

0
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കാര്‍ഷികമേഖല അതിഗുരുതരമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ജൂലൈ 18ന് യു ഡി എഫ് കര്‍ഷക സംഘടനകളുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ മകരജ്യോതി ഹാളില്‍ നടക്കുന്ന അവകാശ പ്രഖ്യാപന കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുവാന്‍ ഡി സി സി ഓഫീസില്‍ ചേര്‍ന്ന കിസാന്‍ കോണ്‍ഗ്രസ് കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു. കണ്‍വെന്‍ഷനില്‍ കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ നിന്നും 300 പേരെ പങ്കെടുപ്പിക്കുവാനും തീരുമാനിച്ചു. കര്‍ഷകനെ സര്‍ഫാസി നിയമക്കുരുക്കില്‍ നിന്നും ഒഴിവാക്കുക, വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കാര്‍ഷികമേഖലയിലേക്ക് വ്യാപിപ്പിക്കുക, കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുകയും വായ്പകള്‍ പുനക്രമീകരിക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് അവകാശ പ്രഖ്യാപന കണ്‍വെന്‍ഷനില്‍ ഉന്നയിക്കുന്നത്. യോഗത്തില്‍ കിസാന്‍ കോണ്‍ഗ്രസ് കല്‍പ്പറ്റ നിയോജകമണ്ഡലം പ്രസിഡന്റ് കെ ജെ ജോണ്‍ അധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡന്റ് അഡ്വ. ജോഷി സിറിയക് ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറല്‍ സെക്രട്ടറി പി കെ അബ്ദുറഹ്മാന്‍, മനോജ് എ പി, രാജു ഹെജമാഡി, സിബി പൊഴുതന, ജോസ് വി എം, ശ്രീജിത്ത് കെ ടി, ഒ കെ മോഹനന്‍, ജോസഫ് മറ്റത്തില്‍, പി സി സിറിയക്, പി ജെ ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *