June 23, 2026

കർക്കിടക സൂപ്പ് വിതരണം നടത്തി.

0
IMG-20190723-WA0023.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി :തിരുനെല്ലി ബേഗൂർ കാട്ടു നായിക്ക കോളനിയിൽ  ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ് കർക്കിടക സൂപ്പ് വിതരണം ചെയ്തു. കർക്കിടക മാസത്തിൽ കഴിക്കേണ്ട പത്തു ഇലകൾ ചേർത്താണ് സൂപ്പ് തയാറാക്കിയത്.ചീര,  തകര, മുരിങ്ങ,    ചേമ്പില, കുമ്പളം , താള്, ചേന,  മത്തൻ  ,  വെള്ളരി , ചേന,  എന്നിവയുടെ ഇലകളാണ് കർക്കിടക സൂപ്പിൽ പ്രധാനമായും ചേരുന്നത്. ഇത് ചൂടോടു  കുടിക്കുന്നത് കർക്കിടക മാസത്തിൽ കുറഞ്ഞിരിക്കുന്ന  ദഹന ശക്തിയെ  ഉത്തേജി പ്പിക്കും .കർക്കിടക  ചര്യകളെ കുറിച്ചും, ജീവിത ശൈലികളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും, എണ്ണ തേച്ചു കുളിയെ കുറിച്ചും  ഡോ. അരുൺ ബേബി ക്ലാസുകൾ നൽകി. സൗജന്യ സിദ്ധ മെഡിക്കൽ ക്യാമ്പും ഇതിനോടൊപ്പം നടത്തപ്പെട്ടു.
 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *