June 23, 2026

അമ്പലവയലിൽ ദമ്പതികൾക്ക് ക്രൂര മർദ്ദനം: നാട്ടുകാർ നോക്കി നിന്നു: പ്രതിഷേധങ്ങൾക്കൊടുവിൽ കേസ്

0
IMG-20190723-WA0091.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:
അമ്പലവയല്‍ ടൗണില്‍ യുവാവ് ദമ്പതികളെ ക്രൂരമായി മർദ്ദിച്ചു. മർദ്ദനം തുടർന്നിട്ടും നാട്ടുകാർ നോക്കി നിന്നു.
 ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പരന്നതോടെ പോലീസ് കേസ് എടുത്തു.. ഭര്‍ത്താവ് നാട്ടുകാരും  നോക്കിനില്‍ക്കെയാണ്  പരസ്യമായി ഒരു സ്ത്രീയെ അശ്ലീലം പറഞ്ഞ് ഒരാള്‍ മുഖത്ത് അടിക്കുന്നത്. വീണു കിടക്കുന്ന തന്റെ ഭര്‍ത്താവിനെ മര്‍ദ്ദിക്കുന്നത് തടയാനെത്തുന്ന ഭാര്യയെയാണ് ഇയാള്‍ മര്‍ദ്ധിക്കുന്നത്. ചുറ്റും ഒരു കൂട്ടം ആളുകള്‍ നോക്കി നില്‍ക്കുന്നുമുണ്ട്. അമ്പലവയൽ  പായി കൊല്ലി സ്വദേശിയായ ഡ്രൈവർ ആണ്  ഇവരെ മർദ്ദിച്ചതെന്ന് തിരിച്ചറിഞിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു. തമിഴ് സംസാരിക്കുന്നവരാണ് മർദ്ദനമേറ്റവർ .വയനാട് അതിർത്തിയിൽ താമസിക്കുന്ന ഇവർ വന്ന വാഹനം റോഡരികിൽ നിർത്തിയിട്ടതിനെ ചൊല്ലിയാണ് മർദ്ദനം തുടങ്ങിയത്.  
 കുറ്റക്കാരനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് ദൃശ്യങ്ങള്‍ സമൂഹമാധ്യങ്ങളില്‍ പരന്നത്. ആദ്യം കേസ്സെടുക്കാൻ വിസമ്മതിച്ച പോലീസ് വിഷയം വൈറലായതോടെ കേസ് എടുത്തു.. സമീപത്ത് നിന്ന മറ്റൊരു സ്ത്രീയാണ് വീഡിയോ ചിത്രീകരിച്ചത്. സംഭവത്തിൽ വനിതാ കമ്മീഷനും ഇടപ്പെട്ടു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *