ബാക്കി വന്ന ടിക്കറ്റിൽ ലോട്ടറി വിൽപ്പനകാരന് ഒന്നാം സമ്മാനം
ഭാഗ്യദേവത കൊണ്ടുവന്നത് 65 ലക്ഷം:
ഞെട്ടൽ മാറാതെ ഹരിഹരൻ.
കൽപ്പറ്റ:: വിൽക്കാൻ കഴിയാതെ ബാക്കി വന്ന ലോട്ടറി ടിക്കറ്റിലൊന്നിൽ ഭാഗ്യദേവത തന്നെ കാത്തിരിക്കുന്നുണ്ടന്ന് പല ലോട്ടറി വില്പന കാർക്കും സംശയമുണ്ടാകുന്നത് സ്വഭാവികമാണ്. ഒന്നാം സമ്മാനമായ അറുപത്തി അഞ്ച് ലക്ഷം ലഭിച്ചതിൽ ഞെട്ടൽ മാറാതെ മേപ്പാടി കാപ്പം കൊല്ലി കാപ്പിക്കാട് സ്വദേശി പറമ്പിക്കുന്നിൽ ഹരിഹരനാണ് സംസ്ഥാന സർക്കാറിന്റെ പൗർണമി ലോട്ടറിയുടെ ഞായറാഴ്ച്ചയിലെ ഒന്നാം സമ്മാനത്തിനർഹനായത്. ലോട്ടറി ഏജന്റായ ഹരിഹരന് ശനിയാഴ്ച 160 ടിക്കറ്റ് വിൽക്കാതെ ബാക്കിയായിരുന്നു .ഇത്രയും ടിക്കറ്റ് ബാക്കിയായതിൽ പ്രയാസപെട്ടിരിക്കുമ്പോഴാണ് ബാക്കിയായ ടിക്കറ്റുകളിൽ ഒന്നായ RE 787106 ൽ ഒന്നാം സമ്മാനമായ 65 ലക്ഷത്തിന് അർഹനായത് .വടുവൻചാലിലെ ദേവി ലോട്ടറി ഏജൻസിയിൽ നിന്നും വിൽപ്പനക്കായി വാങ്ങിയ ടിക്കറ്റിലാണ് ഹരിഹരന് ഭാഗ്യം തുണച്ചത് നിർധന കുടുംബമാണ് ഇയാളുടേത്. കാപ്പം കൊല്ലിയിൽ വാടയ്ക്കാണ് ഹരിഹരനും കുടുംബവും താമസിക്കുന്നത് .






Leave a Reply