July 16, 2026

കേന്ദ്ര സർക്കാരിന്റെ മാതൃക വാടക നിയമം നടപ്പാക്കണം :കെ.ബി.ഒ.ഡബ്ള്യൂ.എ തവിഞ്ഞാൽ കമ്മിറ്റി

0
IMG-20190729-WA0285.jpg
By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ :കെട്ടിടങ്ങളും ,  വീടുകളും  വാടകക്ക് നൽകുന്നതിനായി വിപണിയധിഷ്ഠിത സമീപനത്തിലൂടെ ചട്ടങ്ങൾ ആവിഷ്‌ക്കരിക്കുന്നതിനായി മാതൃക കുടിയിരുപ്പു നിയമം (മോഡൽ ടെനൻസി ആക്ട്) 2019 ന്റെ കരട് രൂപം ഭവന, നഗരവികസന മന്ത്രാലയം നടപ്പിലാക്കിയ മാതൃക വാടക നിയമം കേരളത്തിലും നടപ്പാക്കണമെന്ന് കേരള ബിൽഡിംഗ് ഓണേഴ്‌സ് വെൽഫെയർ അസോസിയേഷൻ  തവിഞ്ഞാൽ പഞ്ചായത്ത്‌  കമ്മിറ്റി ആവശ്യപ്പെട്ടു. കൂടാതെ ഡബിൾ റവന്യു ടാക്‌സ് ഒഴിവാക്കുക, ലൈസൻസ് പുതുക്കാനും,അനുവദിക്കാനും നിയന്ത്രണം ഏർപ്പെടുത്തുക തുടങ്ങിയ  കെട്ടിട ഉടമകളുടെ ആവശ്യങ്ങൾ അംഗീകരിച്ചു  കൊടുക്കാൻ യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ്  അബ്ബാസ് ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി മൊയ്‌ദീൻകുട്ടി,  ട്രഷറർ  പി.കെ  വാസു എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *