May 25, 2026

ഇൻറർ കോളേജ് ഹോക്കി ടൂർണ്ണമെന്റ് സമാപിച്ചു

0
IMG-20171215-WA0006-2
By ന്യൂസ് വയനാട് ബ്യൂറോ
                           
മാനന്തവാടി: ഗവ.കോളേജിൽ ഡിസംബർ 13 മുതൽ15 വരെ  നടന്ന കണ്ണൂർ യൂണിവേഴ്സിറ്റി ഇൻറർ കോളേജ് ഹോക്കി ടൂർണ്ണമെന്റ് സമാപിച്ചു.  പുരുഷ-വനിതാ വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട 12 ടീമുകൾ പങ്കെടുത്തു. പുരുഷ വിഭാഗത്തിൽ കൂത്തുപറമ്പ് നിർമ്മലഗിരി, എസ്.എൻ. കോളേജ്കണ്ണൂർ, ഗവ. ബ്രണ്ണൻ കോളേജ്  തലശ്ശേരി എന്നീ കോളേജുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.വനിതാ വിഭാഗത്തിൽ എസ്.എൻ കോളേജ് കണ്ണൂർ, നിർമ്മലഗിരി കോളേജ്കൂത്ത്പറമ്പ്, സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ മാങ്ങാട്ടുപറമ്പ് ടീമുകൾ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. പുരുഷവിഭാഗത്തിൽ ആതിഥേയരായ മാനന്തവാടി ഗവ.കോളേജ് നാലാം സ്ഥാനം നേടി. സമാപന സമ്മേളനം പ്രിൻസിപ്പൽ ഡോ.എൻ. മനോജ് ഉദ്ഘാടനം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *