May 13, 2024

ഡിജിറ്റല്‍ വയനാട് യജ്ഞം: മാസ്റ്റര്‍ ട്രെയ്‌നര്‍മാര്‍ക്കുള്ള ശില്‍പശാല 19 ന്: ഡിജിറ്റൽ വളണ്ടിയർമാരാകാൻ അവസരം

0
Img 20171215 151000
കല്‍പ്പറ്റ: വയനാട് ജില്ലാ ഭരണകൂടവും, ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റിയും, കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന് കീഴിലെ വികാസ് പീഡിയയും ചേര്‍ന്ന് ഒരുവര്‍ഷം മുമ്പ് വയനാട്ടില്‍ ആരംഭിച്ച ഡിജിറ്റല്‍ വയനാട് യജ്ഞം ഊര്‍ജ്ജിതമാക്കുന്നു. നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍, ലീഡ് ബാങ്ക്, അക്ഷയ എന്നിവയും വിവിധ വകുപ്പുകള്‍ക്ക് കീഴിലെ ഐ.ടി.വിഭാഗങ്ങളും പൊതു-സ്വകാര്യ-സഹകരണ മേഖലകളിലെ ഐ.ടി.വിദഗ്ധരും ഈ യജ്ഞത്തില്‍ പങ്കാളികളാകുന്നു. ജില്ലയിലെ നിലവിലുള്ള ഒറ്റപ്പെട്ട ഓണ്‍ലൈന്‍-ഡിജിറ്റല്‍ സംവിധാനങ്ങളെ പരമാവധി ഒറ്റ പ്ലാറ്റ്‌ഫോമില്‍ സംയോജിപ്പിക്കുകയും അതുവഴി ജനങ്ങള്‍ക്ക് എളുപ്പത്തിലും വേഗത്തിലും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുകയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍പോലും ഡിജിറ്റല്‍ സഹായങ്ങള്‍ ലഭ്യമാക്കുകയുമാണ് ഇതിന്റെ ഉദ്ദേശം. കൂടാതെ ആധാര്‍, ഡിജിറ്റല്‍ പെയ്‌മെന്റ്, സൈബര്‍ സെക്യൂരിറ്റി, സോഷ്യല്‍മീഡിയ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ പ്രാഥമിക ജ്ഞാനമെങ്കിലും എല്ലാവര്‍ക്കും ലഭ്യമാക്കുകയെന്നതും ഇതിന്റെ ലക്ഷ്യങ്ങളില്‍ ഒന്നാണന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
      ഇതിന്റെ ഭാഗമായി വയനാട് ജില്ലയിലെ വിവിധ ഗ്രാമപ്രദേശങ്ങളില്‍ ഡിജിറ്റല്‍ ശില്‍പശാലകള്‍ക്ക് നേതൃത്വം വഹിക്കുന്നതിനും ജില്ലാതലത്തില്‍ ഡിജിറ്റല്‍ വളണ്ടിയര്‍മാരെ കണ്ടെത്തി പരിശീലനം നല്‍കുന്നതിനും ഉദ്ദേശിച്ച് മാസ്റ്റര്‍ ട്രെയ്‌നര്‍മാര്‍ക്കുവേണ്ടി  2017 ഡിസംബര്‍ 19ന് ജില്ലാ ആസൂത്രണ ഭവനിലെ എ.പി.ജെ.അബ്ദുള്‍കലാം മെമ്മോറിയല്‍ ഹാളില്‍വെച്ച് രാവിലെ 10 മണി മുതല്‍ 5 മണിവരെ  ജില്ലാതല ശില്‍പശാല സംഘടിപ്പിക്കും. കുടുംബശ്രീ, സാക്ഷരതാമിഷന്‍, നെഹ്‌റു യുവകേന്ദ്ര, സംസ്ഥാന യുവജനക്ഷേമബോര്‍ഡ് എന്നിവയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരും ട്രൈബല്‍ പ്രമോട്ടര്‍മാരും വിവിധ വകുപ്പുകളിലെ ഐ.ടി. ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരും പൊതു-സ്വകാര്യ മേഖലകളിലെ ഓണ്‍ലൈന്‍ ഡിജിറ്റല്‍ മേഖലയിലെ വിദഗ്ധരും അടക്കം നൂറോളം പേരാണ് ശില്‍പശാലയില്‍ പങ്കെടുക്കുന്നത്
    . രാവിലെ 10 മണിക്ക്    ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി  ഉദ്ഘാടനം ചെയ്യും. ജില്ലാകലക്ടര്‍ എസ്.സുഹാസ് അധ്യക്ഷത വഹിക്കും. ജില്ലാ ഇൻഫർമാറ്റിക് ഓഫീസർ   ഇ.കെ.സൈമണ്‍ മുഖ്യ പ്രഭാഷണം നടത്തും. ശില്‍പശാലയില്‍ ഡിജിറ്റല്‍ ഇന്റഗ്രേഷന്‍ എന്ന വിഷയത്തില്‍ വികാസ്പീഡിയ സംസ്ഥാന കോര്‍ഡിനേറ്റര്‍ സി.വി.ഷിബു, സൈബര്‍ സുരക്ഷയും സോഷ്യല്‍മീഡിയയും എന്ന വിഷയത്തില്‍ ദേശീയ സൈബര്‍ സുരക്ഷാ ഉപദേശക അംഗം ബെനില്‍ഡ് ജോസഫ്, ആധാറിനെകുറിച്ച് യു.ഐ.ഡി.എ.ഐ. കേരള പ്രതിനിധി പി.നൗഷാദ്, അക്ഷയ സേവനങ്ങളെക്കുറിച്ച് മലപ്പുറം ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റി പ്രൊജക്ട് മാനേജര്‍ കിരണ്‍ എസ്.മേനോന്‍, വിദ്യാഭ്യാസ മേഖലയിലെ ഓണ്‍ലൈന്‍ സംവിധാനങ്ങളെക്കുറിച്ച് കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ വി.ജെ.തോമസ്, സര്‍ക്കാര്‍ മേഖലയിലെ വിവിധ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ എന്ന വിഷയത്തില്‍ റെലിസ് ജില്ലാ കോര്‍ഡിനേറ്റര്‍ എം.വി.സുരേഷ്‌കുമാര്‍ എന്നിവര്‍ ക്ലാസ്സുകള്‍ എടുക്കും. വൈകുന്നേരം നടക്കുന്ന പൊതുചര്‍ച്ചയ്ക്ക് സാക്ഷരതാമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സി.കെ.പ്രദീപ്കുമാര്‍, മൊബി ന്യൂസ് വയര്‍ ഡയറക്ടര്‍ അബ്ദുള്‍നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കും. തുടര്‍ പ്രവര്‍ത്തനങ്ങള്‍ എന്ന നിലയില്‍ ജില്ലയില്‍ ഗ്രാമ-ബ്ലോക്ക് തലങ്ങളില്‍ ഡിജിറ്റല്‍ ബോധവല്‍ക്കരണ പരിപാടികളും ഡിജിറ്റല്‍ ഏകോപനവും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റി പ്രോജക്ട് മാനേജര്‍ ജെറിന്‍ സി.ബോബന്‍, വികാസ് പീഡിയ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ സി.വി.ഷിബു എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *