April 15, 2026

15-ാംമത് അയ്യപ്പന്‍ വിളക്ക് മഹോത്സവം ;പാലകൊമ്പ് എഴുന്നെള്ളിപ്പ് നാളെ

0
01-3
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:ധര്‍മ്മശാസ്താ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ മണിയങ്കോട്ടപ്പന്‍ ക്ഷേത്രപരിസരത്ത് നടത്തുന്ന  അയ്യപ്പന്‍വിളക്കിനോടനുബന്ധിച്ച് നാളെ  (16-12-2017)രാവിലെ 5-ന് ഗണപതിഹോമം,9-തിന് കുടിവെപ്പ് പൂജ,12-30ന് അദാനം,3-ന് താഴിക കുടം വെക്കല്‍ മേളം,5-ന് പാലകൊമ്പ് എഴുന്നെള്ളിപ്പ്,6-30ന് മഹാലിംഗം പാര്‍'ിയുടെ ഭജന,9-ന് പാലകൊമ്പ് എതിരേല്‍പ്പ്,6-30-ന് കുഞ്ഞന്‍ ആന്റ് പാര്ട്ടിയുടെ തായമ്പക എന്നിവ ഉണ്ടായിരിക്കുന്നതാണ്.ഇന്ന് നടന്ന വിശേഷാല്‍ അന്നദാന പൂജ കുടുംബ കോടതി ജഡ്ജി എ.വി.മൃദുലയുടെ സാന്നിദ്ധ്യത്തില്‍ ഗുരുസ്വാമി ബാലന്‍ സ്വാമി നിര്‍വ്വഹിച്ചു.രക്ഷാധികാരികളായ അഡ്വ.ടി.ജെ.സുന്ദര്‍റാം,പി.ദേവദാസ് പ്രസിഡന്റ് എം.കെ.മുരളീധരന്‍ വൈസ് പ്രസിഡന്റുമാരായ കെ.പി.വിജയകുമാര്‍,വി.വി.ഗിരീഷ്,സെക്രട്ടറി വി.ബാബു,ജോ.സെക്രട്ടറി കെ.വാസു,പി.കെ.സുരേഷ് കുമാര്‍,ട്രഷറര്‍ ജി.ജയപ്രസാദ്,സി.എം.രാജേഷ്,മാതൃ സമിതി പ്രസിഡന്റ് ശാലിനി രാജേന്ദ്രന്‍,സെക്രട്ടറി ബിന്ദു വിശ്വനാഥന്‍,വി.ബാബു,ജി.മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *