April 29, 2026

സ്പന്ദനം വാർഷികവും രോഗികൾക്കുള്ള സഹായ വിതരണവും 24 ന് മാനന്തവാടിയിൽ.: നടൻ ജോയ് മാത്യു പങ്കെടുക്കും.

0
IMG_20171222_125131
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി  : ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് നിരാലംബരായ രോഗികൾക്ക് ആവശ്യമായ ചികിത്സാ സഹായങ്ങളും മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തി വരുന്ന മനുഷ്യ സ്നേഹികളുടെ കൂട്ടായ്മയായ സ്പന്ദനം 12 -ാം വാർഷികവും  നിർധന രോഗികൾക്കുള്ള സഹായ വിതരണവും 24 ന് നടക്കും. ഒ.ആർ. കേളു എംഎൽഎ ഉദ്ഘാടനം ചെയ്യും. സ്പന്ദനം മുഖ്യ രക്ഷാധികാരിയും വ്യവസായിയുമായ വടക്കേടത്ത് ജോസഫ് ഫ്രാൻസിസിൽ നിന്ന് സ്പന്ദനം ഫണ്ട് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഏറ്റുവാങ്ങും. സിനിമാ സംവിധായകൻ ജോയി മാത്യു പ്രഭാഷണം നടത്തും. ജില്ലാ ആശുപത്രി ഡയാലിസിസ് യൂണിറ്റിനുള്ള ഫണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി ഏറ്റുവാങ്ങും. നിർധന രോഗികൾക്ക് നൽകുന്ന ധനസഹായ വിതരണ ഉദ്ഘാടനം നഗരസഭാ അധ്യക്ഷൻ വി.ആർ. പ്രവീജ് നിർവഹിക്കും. രോഗികൾക്കുള്ള ഭക്ഷണ കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. അസ്മത്ത് നിർവഹിക്കും.
 24ന് ഉച്ചക്ക് 2.30 ന് നടക്കുന്ന  ചടങ്ങിൽ സ്പന്ദനം പ്രസിഡന്റ് ബാബു ഫിലിപ്പ് കുടക്കച്ചിറ അധ്യക്ഷത വഹിക്കും. കഴിഞ്ഞ 12 വർഷമായി ജീവകാരുണ്യ രംഗത്ത് പ്രവർത്തിച്ച് വരുന്ന സ്പന്ദനം വരും നാളുകളിൽ കൂടുതൽ കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്ന് പ്രസിഡൻറ് ബാബു ഫിലിപ്പ്, ജനറൽ സെക്രട്ടറി കൈപ്പാണി ഇബ്രാഹിം, വൈസ് പ്രസിഡന്റ് ജോസ് ഇലഞ്ഞിമറ്റം, ജോ. സെക്രട്ടറി ബ്രാൻ അലി, ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.എം. ഷിനോജ്, പി.കെ. മാത്യു എന്നിവർ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *