May 17, 2024

ഉത്സവലഹരിയിൽ വയനാട് ഗോത്രമേള ‘നങ്കആട്ട’

0
Kal 1
കല്പറ്റ: തുടിതാളവും, പാരമ്പര്യ നൃത്തചുവടുകളുമായി ഉത്സവലഹരിയിൽ വയനാട് ഗോത്രമേള നങ്കആട്ടയ്ക്ക്  കല്പറ്റയിൽ . ആദിവാസി വിഭാഗക്കാരുടെ കലാപരിപാടികൾ കാണാനായി ബുധനാഴ്ച രാവിലെ തന്നെ കല്പ്റ്റ ടൗൺ ഹാളിൽ ആൾക്കാർ എത്തിതുടങ്ങിയിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്തിയ 13 ടീമുകളാണ് ആദ്യദിനം നടന്ന വട്ടക്കളി മത്സരത്തിൽ പങ്കെടുക്കാൻ എത്തിയത്. കൗമാരക്കാരും, യുവജനങ്ങളും, മുതിർന്നവരും ഒരേ ആവേശത്തോടെയാണ് പരിപടികളിൽ പങ്കെടുത്തത്. പങ്കെടുത്തഒാരോ ടീമുകളും ഒന്നിനൊന്നുമെച്ചപ്പെട്ട പ്രകടനമാണ് വേദിയിൽ കാഴ്ചവെച്ചത്. നൃത്തപരിപാടികൾ ഒാരോന്നും നിറഞ്ഞ കയ്യടിയോടെയാണ് പ്രേഷകർ സ്വീകരിച്ചത്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഗോത്രമേളയിൽ ഗോത്രകലാരൂപങ്ങളെ അടുത്തറിയാനുള്ള വേദിയായി കല്പറ്റ ടൗൺഹാൾ മാറും. ആദ്യദിനം വട്ടക്കളിക്കൊപ്പം കമ്പളനാട്ടിയും വേദിയിൽ അരങ്ങേറി. ഗോത്രവിഭാക്കാരുടെ ആചാരാനുഷ്ഠാനങ്ങളും ആഘോഷങ്ങളും, മൺമറഞ്ഞുപോയ പാരമ്പര്യ ജിവിതശൈലികളും, അവരുടെ തനത് ഭക്ഷ്യവിഭവങ്ങളും കോർത്തിണക്കി ഗോത്രജീവിതം പുതുതലമുറയ്ക്് അടുത്തറിയാൻ സാധിക്കുന്ന തരത്തിലാണ്  ടൗൺഹാളിന് സമീപം  പ്രദർശനങ്ങളും ഒരുക്കിയിരിക്കുന്നത്. ഗോത്ര വിഭാഗക്കാർ മിൻപിടിക്കാനായി ഉപയോഗിക്കുന്ന ശരം,  മീൻകോരി, മീൻകൂട, കൃഷി ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന കല്പ്പ, ആചാര ആവശ്യങ്ങൾക്കായുള്ള ഉപകരണങ്ങൾ, പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന പാത്രങ്ങൾ എന്നിയാണ് പാരമ്പര്യ ഉപകരണങ്ങളുടെ വിഭാഗത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ മൺമറഞ്ഞുപോയ ആദിവാസി വിഭാഗത്തിന്റെ ആചാര അനുഷാഠാനങ്ങൾ, ജീവിത രീതികൾ എന്നിവയാണ്  തൃക്കൈപ്പറ്റ  ഇടിഞ്ഞക്കൊല്ലി എം.ആർ. രമേഷ് കുമാറിന്റെ  ചിത്രപ്രദർശനത്തിൽ ഉള്ളത്. വെള്ളമുണ്ട പഞ്ചായത്തിലെ കാട്ടുനായിക്ക, കുറിച്യ, പണിയ വിഭാഗക്കാരുടെ ജീവിതരീതികളും, ആചാരങ്ങളും, അഘോഷങ്ങളും പകർത്തിയ ഫോട്ടോകളാണ് വെള്ളമുണ്ട മൊതക്കര സ്വദേശി വിനോദ് ചിത്രയുടെ  ഗോത്രായനം എന്ന ഫോട്ടോ പ്രദർശനത്തിൽ നിറയെ. ഗോത്രവിഭാഗക്കാർ കാടുകളിൽ നിന്നും ശേഖരിക്കുന്ന ഒൗഷധ സസ്യങ്ങളാണ് ഗോത്ര വൈദ്യം വിഭാഗത്തിൽ പ്രദർശനത്തിനുള്ളത്. ശതാവരി, അമൽപൊരി, പാടത്താളി, ഇണ്ടുമുള്ള് തുടങ്ങി വിവിധങ്ങളായ ആപൂർവ ഇനം  ഒൗഷധ സസ്യങ്ങളും പ്രദർശനത്തിൽ ഉണ്ട്.  ഗോത്ര ഭക്ഷ്യമേളയിലെ  കപ്പ, ചമ്മന്തി, മരുന്ന്കാപ്പി, ചക്കരചോറ്, മുത്താറിപ്പുട്ട്, കൂട്ടുപ്പുഴുക്ക് തുടങ്ങിയ വിഭവസമൃദ്ധമായ ഭക്ഷണങ്ങൾ കഴിക്കാനും നിരവധി മേളയിൽ എത്തി.  
ടൗൺഹാളിൽ  കേരളഫോക്ലോർ അകാദമി ചെയർമാൻ സി.ജെ. കുട്ടപ്പൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി.സാജിത അധ്യക്ഷത വഹിച്ചു.  മുൻസിപ്പൽ കൗൺസിലർ വി.ഹാരിസ്,  കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർമാരായ കെ.എ. ഹാരീസ്,  കെ.ടി. മുരളി എന്നിവർ സംസാരിച്ചു. ഇന്നലെ  രാവിലെ പത്തര മുതൽ  തോട്ടിആട്ട,  കൂനാട്ട, ഗദ്ദിക, ഊരാളിക്കളി  വൈകുന്നേരം 5 ന്  അട്ടപ്പാടി ആസാദ് കലാസംഘത്തിന്റെ ഇരുളനൃത്തം എന്നിവനടന്നു. ഇന്ന്  22 ന് ഗോത്രഗാനം, വടക്കൻ പാട്ട്, നെല്ല്കുത്ത് പാട്ട്, വയനാട് നാട്ടുകൂട്ടത്തിന്റെ ഗോത്രഗാഥ എന്നിവയും നടക്കും. ഗോത്ര വിഭാഗക്കാരെ  കാലത്തിനൊത്ത് രൂപപ്പെടുത്തുന്നതിനും അവരുടെ  തനതു സാംസ്കാരിക മൂല്യങ്ങൾ, തൊഴിൽ, കല, വൈദ്യം, ഭക്ഷണം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് കുടുംബശ്രി ഗോത്രമേള നടത്തുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *