April 29, 2026

ആനമങ്ങാട് അബൂബക്കര്‍ മുസ്ല്യാര്‍ അന്തരിച്ചു

0
IMG-20171222-WA0022
By ന്യൂസ് വയനാട് ബ്യൂറോ
കണിയാമ്പറ്റ:പ്രമുഖ വാഗ്മിയും മുസ്ലീം മത പണ്ഡിതനുമായ ആനമങ്ങാട് അബുബക്കര്‍ മുസ്ലിയാര്‍ (68) നിര്യാതനായി. ഇന്ന് രാവിലെ പത്തരയോടെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. മലപ്പുറം ആനമങ്ങാട് സ്വദേശിയായ അബൂബക്കര്‍ മുസ്ല്യാര്‍ കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി വയനാട് ജില്ലയില്‍ വിവിധങ്ങളായ മത സാംസ്‌കാരിക സംഘടനാ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു. നിലവില്‍ കണിയാമ്പറ്റ മില്ലുമുക്ക് ജവാഹിറുല്‍ ഉലും അറബിക് കോളേജിലെ അദ്ധ്യാപകനായ ഇദ്ദേഹം അഞ്ചാംമൈല്‍, ബാവലി, ചേരമ്പാടി,അമ്പലവയല്‍,നീര്‍ച്ചാല്‍,റിപ്പണ്‍ തുടങ്ങിയിടങ്ങളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. കല്‍പ്പറ്റ വലിയ ജുമാ മസ്ജിദില്‍ വെച്ച് ജനാസ നമസ്‌കാരത്തിന് ശേഷം കണിയാമ്പറ്റ മില്ലുമുക്കിലെ ഇദ്ദേഹത്തിന്റെ സ്ഥാപനത്തിന് സമീപം ഖബറടക്കം നടക്കും. ആമിനയാണ് ഭാര്യ. സല്‍മത്ത്, ഫാത്തിമ, ത്വാഹിറ, ഖാജാ ഹുസൈന്‍ എന്നിവര്‍ മക്കളാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *