May 16, 2024

തൊഴിലുറപ്പ് പദ്ധതിയിൽ വേതനം നൽകിയില്ല;അയ്യങ്കാളി തൊഴിലാളികളുടെ പട്ടിണി സമരം നാളെ

0
മാനന്തവാടി: നഗരസഭയിൽ ഈ വർഷം ഇതുവരെയായി തൊഴിലുറപ്പ് വേതനം നൽകാത്തതിൽ പ്രതിഷേധിച്ച് അയ്യങ്കാളി തൊഴിലാളികളുടെ പട്ടിണി സമരം നാളെ) രാവിലെ 10.30 ന്   മാനന്തവാടി ഗാന്ധി പാർക്കിൽ നടക്കുമെന്ന് യു.ഡി.എഫ് കൗൺസിലർമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഒരു കോടി രൂപ നഗരസഭയുടെ അക്കൗണ്ടിൽ കഴിഞ്ഞ ഏപ്രിൽ മാസം ലഭിച്ചതാണ്. 21 കോടി രൂപയുടെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതികളുടെ ആക്ഷൻ പ്ളാൻ സംസ്ഥാന സർക്കാർ അംഗീകരിച്ചതാണ്. പ്രവർത്തികൾ ആരംഭിക്കാൻ താമസിച്ചത് ഭരണസമിതിയുടെ അനങ്ങാപാറ നയം കൊണ്ടാണ്. 5000 ത്തിൽ മെലെ തൊഴിലാളികൾ ആണ് മാനന്തവാടി നഗരസഭയിൽ നിന്നും കുലി ലഭിക്കാതെ കഷ്ട്ടപ്പെടുന്നത്. എന്ത് കൊണ്ട് വേതനം നൽകാൻ തയ്യാറായില്ലെന്ന് എൽഡിഎഫ് ഭരണസമിതി പൊതു ജനങ്ങളോട് പറയണം.തൊഴിലുറപ്പ് നല്ല രീതിയിൽ കൊണ്ട് പോകാൻ കഴിയാത്തത് ഭരണ സമിതിയുടെ വീഴ്ചയാണ്  ഒരു കോടി രൂപയാണ് കൂലിയായി തൊഴിലാളികൾക്ക് ലഭിക്കേണ്ടത് അത്രയും തുക നഗരസഭയുടെ അക്കൗണ്ടിൽ എപ്രിൽ മാസം മുതൽ ഉള്ളതാണ്.ഇതിൽ മുപ്പത് ലക്ഷം ചെലവഴിച്ചതിന്റ് 50 ലക്ഷം വീതം അടുത്ത ഗഡുക്കളായി സർക്കാർ നൽകും.  ഉദ്യോഗസ്ഥരുടെയും ഭരണ സമിതിയും വീഴ്ച അന്വേഷിച്ച് നടപടി സ്വീകരിക്കണം .എത്രയും വേഗം കൂലി കൊടുക്കാനുള്ളനടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകും.പുതുതായി കൊണ്ട് വന്ന തൊഴിൽ നികുതി സാധാരണ ആളുകൾക്ക് ഇരുട്ടടിയായി മാറി. ചെറുകിട കച്ചവടക്കാരും, കുടുംബശ്രീ സ്വയംസംരംഭ പദ്ധതികളുമായി പോകുന്ന അംഗങ്ങൾക്കും, ഉത്സവസമയങ്ങളിൽ മാത്രം കച്ചവടം ചെയ്യുന്നവർക്കും 2500 രൂപ വരെ തൊഴിൽ നികുതിയുടെ ഡിമാന്റാണ് നോട്ടീസ് അയച്ചിരിക്കുകയാണ്.വൻ തുക ശമ്പളം വാങ്ങുന്ന സർക്കാർ ജീവനക്കാർക്ക് ഇത്രയും അധികം തൊഴിൽ നികുതി ഇല്ല. ഭരണ സമിതിയിൽ ചർച്ച ചെയ്ത തീരുമാനം എടുക്കാതെ നികുതി ഏർപ്പെടുത്തിയത് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാനാണ്. തൊഴിൽ നികുതിയുടെ കാര്യം പൊതുജനങ്ങളുമായും കൗൺസിലർമാരുമായും ചർച്ച ചെയ്ത് മാത്രമെ നടപ്പിലാക്കാൻ പാടുള്ളുവെന്നുംകൗൺസിലർ മാർ ആവശ്യപ്പെട്ടു.വാർത്താ സമ്മേളനത്തിൽ ജേക്കബ് സെബാസ്റ്റ്യൻ.പി.വി ജോർജ്ജ്, സ്റ്റെർവിൻ സ്റ്റാനി, സക്കീന ഹംസ, ഹരിചാലിഗദ്ധ, സ്വപ്ന ബിജു, ഹുസൈൻ കുഴി നിലം എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *