June 14, 2026

ബത്തേരി സെന്റ് ജോസഫ് ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂളിന്റെ നാൽപ്പത്തിമൂന്നാമത് വാർഷികം ആഘോഷിച്ചു.

0
IMG-20200117-WA0062.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: – ബത്തേരി സെന്റ് ജോസഫ് ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂളിന്റെ നാൽപ്പത്തിമൂന്നാമത് വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വാർഷികത്തിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാ താരം പ്രേംകുമാർ നിർവ്വഹിച്ചു. സ്കൂളിന് പുതുതായി നിർമ്മിച്ച പ്രവേശന കവാടത്തിന്റെ ഉദ്ഘാടനം ബത്തേരി രൂപതാ ബിഷപ്പ് ജോസഫ് മാർതോമസ് നിർവ്വഹിച്ചു. ചടങ്ങിൽ ബിഷപ്പ് ജോസഫ് മാർതോമസ് അധ്യക്ഷത വഹിച്ചു.പ്രേംകുമാർ മുഖ്യ പ്രഭാഷണം നടത്തി.സ്കൂൾ പ്രിൻസിപ്പൽ ഫാദർ ജോർജ് കാലായിൽ റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ മാഗസിൻ പ്രകാശനം നഗരസഭ ചെയർമാൻ ടി.എൽ സാബു ചടങ്ങിൽ വെച്ച് നിർവ്വഹിച്ചു. ഫാദർ മാത്യു അറമ്പാൻ കുടി സമ്മാനവിതരണം നടത്തി.പി.ടി.എ പ്രസിഡൻറ് ജയരാജ് ബത്തേരി ,നഗര സഭാ കൗൺസിലർ രാധാ രവീന്ദ്രൻ ,ഫാദർ ജോർജ് കോടാനൂർ ,വൈസ് പ്രിൻസിപ്പൽ വി.പി തോമസ് ,ജെയ്സൺ പി. ജോസ്  ,സകൂൾ ലീഡർ കുമാരി അക്വിലിൻ തെരേസ്  സേവ്യർ, വിലാസിനി അച്ചുതൻ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *