April 29, 2026

മുസ്ലിം ലീഗ് റാലിയും ഫാസിസ്റ്റ് വിരുദ്ധ സംഗമവും ..: വിളംബരജാഥ നടത്തി.

0
IMG_20171229_171551
By ന്യൂസ് വയനാട് ബ്യൂറോ
മൗനം വെടിയുക.. ഫാസിസം പടിവാതിൽക്കൽ " എന്ന പ്രമേയവുമായി മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി  ശനിയാഴ്ച  നടത്തുന്ന മുസ്ലിം ലീഗ് റാലിയും
ഫാസിസ്റ്റ് വിരുദ്ധ സംഗമത്തിന്റെയും  ഭാഗമായി  മാനന്തവാടി  ഗാന്ധി പാർക്കിൽ  ജില്ലാ മുസ് ലിം ലീഗ് വൈസ് പ്രസിഡണ്ട് എം. എ മുഹമ്മദ് ജമാൽപതാക ഉയർത്തി..മാനന്തവാടി ടൗണിൽ വിളംബര ജാഥയും യൂത്ത് ബാന്റ് മേളയും നടത്തി. 
 ശനിയാഴ്ച  വൈകുന്നേരം 3.30 ന് മാനന്തവാടി നിയോജക മണ്ഡലംമുസ്ലിം ലീഗ് റാലി മാനന്തവാടി പാണ്ടിക്കടവ് നിന്നും ആരംഭിക്കും. ഗ്രീൻ വളണ്ടിയർമാരുടെയും ബാൻറ് മേളത്തിന്റെയും അകമ്പടിയോടെയുള്ള ജാഥയിൽ ആയിരങ്ങൾ അണിനിരക്കും. വൈകുന്നേരം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ നഗറിൽ ( മാനന്തവാടി ഗാന്ധി പാർക്ക്) വെച്ച് ഫാസിസ്റ്റ് വിരുദ്ധ സംഗമം നടത്തപ്പെടും. മലപ്പുറം ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്യും .അഖിലേന്ത്യാ മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സി ക്രട്ടറി കെ പി എ മജീദ് അഖിലേന്ത്യാ മുസ്ലിം ലീഗ് ട്രഷറർ പി വി അബ്ദുൽ വഹാബ് എം പി കെ എം ഷാജി എംഎൽഎ സി മമ്മൂട്ടി എംഎൽഎ വി ടി ബൽറാം എം എൽ എ കെ സുധാകരൻ അബ്ദുറഹിമാൻ രണ്ടത്താണി രാജ് മോഹൻ ഉണ്ണിത്താൻ സംസ്ഥാന ജില്ലാ മുസ്ലിം ലീഗ് നേതാക്കളും യു ഡി എഫ് നേതാക്കളും സംബന്ധിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *