May 5, 2024

ജില്ലയില്‍ 194 പേര്‍ക്ക് കൂടി കോവിഡ് ; 278 പേര്‍ക്ക് രോഗമുക്തി

0
Coronavirus.jpg
ജില്ലയില്‍ 194 പേര്‍ക്ക് കൂടി കോവിഡ് ; 278 പേര്‍ക്ക് രോഗമുക്തി

*ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.13
വയനാട് ജില്ലയില്‍ ഇന്ന് (10.06.21) 194 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 278 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.13 ആണ്. 170 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 60431 ആയി. 56839 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 3185 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1849 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവര്‍*
മേപ്പാടി 23, തവിഞ്ഞാല്‍ 15, പനമരം 14, എടവക 13, ബത്തേരി, കല്‍പ്പറ്റ 10 വീതം, നെന്മേനി 9, മുള്ളന്‍കൊല്ലി, മുപൈനാട് 8 വീതം, മാനന്തവാടി 7, നൂല്‍പ്പുഴ, വെള്ളമുണ്ട, വെങ്ങപ്പള്ളി, വൈത്തിരി 6 പേര്‍ വീതം, പടിഞ്ഞാറത്തറ, തിരുനെല്ലി 5 വീതം, കോട്ടത്തറ 4, അമ്പലവയല്‍, മീനങ്ങാടി, പൊഴുതന 3 പേര്‍ വീതം, മുട്ടില്‍ 2, കണിയാമ്പറ്റ, പൂതാടി, പുല്‍പള്ളി, തൊണ്ടര്‍നാട് ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.
തമിഴ്‌നാട് സ്വദേശികളായ 19 പേര്‍ക്കും കര്‍ണാടകത്തില്‍ നിന്നും വന്ന ഒരാള്‍ക്കും വിദേശത്തു നിന്നും എത്തിയ ഒരാള്‍ക്കുമാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും എത്തി രോഗം ബാധിച്ചത്.
*278 പേര്‍ക്ക് രോഗമുക്തി*
തവിഞ്ഞാല്‍ 11, ബത്തേരി 9, വൈത്തിരി 7, പടിഞ്ഞാറത്തറ, കണിയാമ്പറ്റ 5 പേര്‍ വീതം, കല്‍പ്പറ്റ 3, തരിയോട് 2, അമ്പലവയല്‍ , പൊഴുതന, ഓരോരുത്തരും തമിഴ്‌നാട് സ്വദേശികളായ 10 പേരും വീടുകളില്‍ ചികിത്സയില്‍ ആയിരുന്ന 224 പേരുമാണ് രോഗമുക്തരായത്.
*1047 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (10.06.21) പുതുതായി നിരീക്ഷണത്തിലായത് 1047 പേരാണ്. 1392 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 11946 പേര്‍. ഇന്ന് പുതുതായി 87 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 1672 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 465471 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 464157 എണ്ണത്തിന്റെ ഫലം ലഭിച്ചു. 403726 പേര്‍ നെഗറ്റീവും 60431 പേര്‍ പോസിറ്റീവുമാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *