November 8, 2026

മരം കൊള്ള ; ജൂൺ 24 ന് സംസ്ഥാനത്ത് യു ഡിഎഫ് ധർണ

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മരം കൊള്ള ; ജൂൺ 24 ന് സംസ്ഥാനത്ത് യു ഡിഎഫ് ധർണ 
തിരുവനന്തപുരം: മരം കൊള്ളയെക്കുറിച്ച് ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് ജൂണ്‍ 24 ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ സംസ്ഥാനത്തൊട്ടുക്കു നടത്തുന്ന ധര്‍ണസംസ്ഥാനതല ഉല്‍ഘാടനം സെക്രട്ടേറിയറ്റിനു മുന്‍പില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ .വഴുതക്കാട്ടുള്ള ഫോറസ്റ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ നടക്കുന്ന ധര്‍ണ കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലയിലെ വിവിധ മണ്ഡലങ്ങളുടെ ധര്‍ണയില്‍ യു.ഡി.എഫ് നേതാക്കളായ കെ.മുരളീധരന്‍ എം.പി., ഡോ.എം.കെ.മുനീര്‍ എം.എല്‍.എ., എ.എ.അസീസ്, സി.പി.ജോണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.കണ്ണൂരില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനും, മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിയും, ആലപ്പുഴ രമേശ് ചെന്നിത്തലയും, ഇടുക്കിയില്‍ പി.ജെ.ജോസഫും, കോട്ടയത്ത് എം.എം.ഹസ്സനും, കൊല്ലത്ത് എം.കെ.പ്രേമചന്ദ്രനും ധര്‍ണ ഉദ്ഘാടനം ചെയ്യും.എറണാകുളത്ത് പി.റ്റി.തോമസും, തൃശൂരില്‍ ബെന്നി ബഹനാനും, പാലക്കാട് വി.കെ.ശ്രീകണ്ഠനും, കോഴിക്കോട് എം.കെ.രാഘവനും, പത്തനംതിട്ടയില്‍ ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജി.ദേവരാജനും, *വയനാട് റ്റി.സിദ്ദിഖും*, കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താനുമാണ് ധര്‍ണ ഉദ്ഘാടനം ചെയ്യുന്നത്.യു.ഡി.എഫ്. നേതാക്കളായ അനൂപ് ജേക്കബ്, മാണി സി.കാപ്പന്‍, ജോണ്‍ ജോണ്‍, രാജന്‍ ബാബു, മോന്‍സ് ജോസഫ് എന്നിവര്‍ വിവിധ ജില്ലകളിലെ ധര്‍ണയ്ക്കു നേതൃത്വം നല്‍കും.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *