June 13, 2026

ജില്ലയില്‍ 311 പേര്‍ക്ക് കൂടി കോവിഡ്

0
By ന്യൂസ് വയനാട് ബ്യൂറോ
335 പേര്‍ക്ക് രോഗമുക്തി
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.14
വയനാട് ജില്ലയില്‍ ഇന്ന് (23.06.21) 311 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 335 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.14 ആണ്. 308 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 63108 ആയി. 60130 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2426 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1575 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവര്‍*
വെള്ളമുണ്ട  35,  ബത്തേരി  33,  കണിയാമ്പറ്റ, മൂപ്പൈനാട് ,  തരിയോട്  23 വീതം,  കല്‍പ്പറ്റ  22,  മേപ്പാടി  17,  മീനങ്ങാടി  14,  അമ്പലവയല്‍,  മാനന്തവാടി  13 വീതം,  പൂതാടി ,  തവിഞ്ഞാല്‍  12 വീതം,  പുല്‍പള്ളി  11,  പടിഞ്ഞാറത്തറ  10,  നെന്മേനി   9,  തിരുനെല്ലി  7,  നൂല്‍പ്പുഴ,  വൈത്തിരി  6 വീതം,  എടവക, തൊണ്ടര്‍നാട് 5 വീതം,  പനമരം  3,  വെങ്ങപ്പള്ളി  2,  കോട്ടത്തറ, മുള്ളന്‍കൊല്ലി,  മുട്ടില്‍,  പൊഴുതന  ഓരോരുത്തര്‍ക്കും  രോഗം  സ്ഥിരീകരിച്ചു. കൂടാതെ രണ്ട്  കര്‍ണാടക  സ്വദേശികള്‍ക്കും  ഒരു  തമിഴ്‌നാട്  സ്വദേശിക്കും  രോഗം  സ്ഥിരീകരിച്ചിട്ടുണ്ട്.
*335 പേര്‍ക്ക്  രോഗമുക്തി*
ആശുപത്രിയില്‍  ചികിത്സയിലായിരുന്ന  21 പേരും  വീടുകളില്‍  ചികിത്സയില്‍  ആയിരുന്ന  314 പേരുമാണ്  രോഗം  ഭേദമായി  ഡിസ്ചാര്‍ജ്  ആയത്.
*884 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (23.06.21) പുതുതായി നിരീക്ഷണത്തിലായത് 884 പേരാണ്. 1031 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 9922 പേര്‍. ഇന്ന് പുതുതായി 52 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2376 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 487310 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 482718 എണ്ണത്തിന്റെ ഫലം ലഭിച്ചു. 419610 പേര്‍ നെഗറ്റീവും 63108 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *