June 25, 2026

‘ഹൃദയപൂർവ്വം തലപ്പുഴ’ ക്ഷേമ പ്രവർത്തനങ്ങൾക്ക് തുടക്കമായി

0
IMG-20210626-WA0023.jpg
By ന്യൂസ് വയനാട് ബ്യൂറോ
'ഹൃദയപൂർവ്വം തലപ്പുഴ'

ക്ഷേമ പ്രവർത്തനങ്ങൾക്ക് തുടക്കമായി 
തലപ്പുഴ: മാനന്തവാടി ബ്ലോക് പഞ്ചായത്ത് തലപ്പുഴ ഡിവിഷനിൽ അടുത്ത അഞ്ച് വർഷത്തേക്ക് നടപ്പിലാക്കുന്ന ക്ഷേമ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു ഹൃദയപൂർവ്വം തലപ്പുഴ കാമ്പയിന് തുടക്കമായി.പരിപാടിയുടെ ഔദ്യോഗികമായി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ ഉൽഘാടനം നിർവ്വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എൽസി ജോയ് അധ്യക്ഷത വഹിച്ചു,ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി മുഖ്യ പ്രഭാഷണം നടത്തി.തുടക്കം കുറിച്ച് കൊണ്ട് ഡിവിഷൻ മെമ്പർ അസീസ് വാളാടിൻ്റെ നേതൃത്വത്തിൽ നാനൂറോളം കുടുംബത്തിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം മീനാക്ഷി രാമൻ, ബ്ലോക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോയ്സി ഷാജു, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമതി അദ്യക്ഷൻമാരായ ലൈജി തോമസ്,ജോസ് കൈനിക്കുന്നെൽ, മെമ്പർമാരായ ജോസ് പാറക്കൽ,ടീ.കെ.ഗോപി, ടീ.കെ.പുഷ്പൻ,എം.ജി.ബാബു,സിദ്ദിഖ് മക്കിമല,മാധവൻ ഇടിക്കര,സംഘാടക സമിതി അംഗങ്ങളായ നിധിൻ തലപ്പുഴ,പി. എസ്.രാജേഷ്,വിജിൻ തലപ്പുഴ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *