June 25, 2026

ജില്ലയില്‍ 230 പേര്‍ക്ക് കൂടി കോവിഡ് ;226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ

0
115033545_gettyimages-1226314512.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയില്‍ 230 പേര്‍ക്ക് കൂടി കോവിഡ് ;226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ 

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.66
കൽപ്പറ്റ : വയനാട് ജില്ലയില്‍ ഇന്ന് 230 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 177 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.66 ആണ്. 226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 63893 ആയി. 60660 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 2761 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 1991 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവര്‍*
കണിയാമ്പറ്റ 43, വെള്ളമുണ്ട 19, മേപ്പാടി 15, എടവക, കല്പറ്റ 14 വീതം, അമ്പലവയൽ, വെങ്ങപ്പള്ളി 13 വീതം, മൂപ്പൈനാട് 10, മാനന്തവാടി, തരിയോട് 9 വീതം, പനമരം, തവിഞ്ഞാൽ 7 വീതം, മുട്ടിൽ, ബത്തേരി, മുള്ളൻകൊല്ലി 6 വീതം, കോട്ടത്തറ 5, മീനങ്ങാടി, നൂൽപ്പുഴ, തിരുനെല്ലി, നെന്മേനി 4 വീതം, പൂതാടി, പടിഞ്ഞാറത്തറ, പുൽപ്പള്ളി, വൈത്തിരി 3 വീതം, തൊണ്ടർനാട് സ്വദേശിയായ ഒരാളും, ഒരു കോഴിക്കോട് സ്വദേശിയുമാണ് സമ്പർക്കത്തിലൂടെ രോഗ ബാധിതരായത്. തമിഴ്നാട്ടിൽ നിന്ന് വന്ന 4 പേരാണ് ഇതര സംസ്ഥാനത്തു നിന്നെത്തി രോഗബാധിതരായത്.
*177 പേര്‍ക്ക് രോഗമുക്തി*
ആശുപത്രികളിൽ ചികിത്സയിലുള്ള 14 പേരും, വീടുകളിൽ ചികിത്സയിലുള്ള 163 പേരുമാണ് രോഗ മുക്തരായത്.
*1252 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (26.06.21) പുതുതായി നിരീക്ഷണത്തിലായത് 1252 പേരാണ്. 815 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 10757 പേര്‍. ഇന്ന് പുതുതായി 63 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 2683 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 494524 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 486835 എണ്ണത്തിന്റെ ഫലം ലഭിച്ചു. 422942 പേര്‍ നെഗറ്റീവും 63893 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *