April 24, 2026

പഠന സാമഗ്രികള്‍ നല്‍കി

0
By ന്യൂസ് വയനാട് ബ്യൂറോ
പഠന സാമഗ്രികള്‍ നല്‍കി

മാനന്തവാടി: കോവിഡ് വ്യാപനം മൂലം സമൂഹത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന 100 പരം നിര്‍ധന കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എബനേസര്‍ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് മിഷന്‍ പഠന സാമഗ്രികള്‍ വിതരണം ചെയ്തു. മാനന്തവാടി ഹെബ്രോണ്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ വെച്ച് നഗരസഭ ചെയര്‍ പേഴ്‌സണ്‍ സി.കെ രത്‌നവല്ലി വിതരണോദ്ഘാടനം നിര്‍വഹിച്ചു. പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി ജോര്‍ജ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീമന്തിനി സുരേഷ്, നഗരസഭ കൗണ്‍സിലര്‍ ജേക്കബ് സെബാസ്റ്റ്യന്‍, ജാന്‍സി ജെയ്‌സണ്‍, കോര്‍ഡിനേറ്റര്‍ ജെയ്‌സണ്‍ യു.പി സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *