June 10, 2026

പതിമൂന്ന് വയസ്സുകാരിയെയും വിവാഹിതനായ യുവാവിനെയും കാണാതായി

0
IMG-20210901-WA0092.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: പതിമൂന്ന് വയസ്സുകാരിയെയും വിവാഹിതനായ യുവാവിനെയും കാണാതായി. ഇരുവരെയും പോലീസ് തിരയുന്നു.  
വെളളമുണ്ട പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കഴിഞ്ഞ ഞായറാഴ്ചയാണ് 13 വയസ്സുകാരി വിദ്യാർത്ഥിനിയെ കാണാതായത്. പോലീസ് തെരച്ചിൽ തുടരുന്നു. കോളനിയിലെ വിവാഹിതനായ യുവാവിനെയും വിദ്യാർത്ഥിനിക്കൊപ്പം കാണാതായിരുന്നു. തൊട്ടടുത്ത ദിവസം വീടിനടുത്ത മലമുകളിൽ ദൂരെ നിന്നും കോളനി നിവാസികൾ ഇവരെ കണ്ടെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഇന്നലെ രാത്രിയിൽ യുവാവിൻ്റെ വീട്ടിൽ രാത്രിയിലെത്തി പുലർച്ചെ സ്ഥലം വിട്ടതായാണ് വിവരം. കൈയ്യിൽ മൊബൈൽ ഫോണോ ആവശ്യത്തിന് വസ്ത്രങ്ങളോ ഇല്ലാതെയാണ് ഇവരെ കാണാതായിരിക്കുന്നത്.പോലീസ് വ്യാപകമായ തെരച്ചിൽ നടത്തിവരുന്നുണ്ട്. ഇവർ ദൂരേക്ക് പോയിട്ടില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *