October 14, 2026

കെഎസ്ആര്‍ടിസി ബസ്സില്‍ നിന്നും വൃദ്ധനെ ഇറക്കിവിട്ടതായി പരാതി

0
IMG-20210904-WA0028.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കര്‍ണാടകയില്‍ മലഞ്ചരക്ക് വ്യാപാരം നടത്തുന്ന വൃദ്ധനെ രേഖകള്‍ ഇല്ലെന്ന് പറഞ്ഞ് മൈസൂര്‍ ബസ്റ്റാന്റില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ഇറക്കി വിട്ടതായി പരാതി. തരുവണ സ്വദേശിയായ മുടവന്തേരി അബ്ദുള്ളയാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. കഴിഞ്ഞ വ്യാഴാഴ്ച കച്ചവടം കഴിഞ്ഞ് മൈസൂരില്‍ നിന്നും നാട്ടിലേക്ക് വരുന്നതിനായി പെരിന്തല്‍മണ്ണ ഡിപ്പോവിലെ ആര്‍.പി 980 നമ്പര്‍ ബസ്സില്‍ നാട്ടിലേക്ക് കയറിയ അബ്ദുള്ളയോട് ആര്‍ടിപിസിആര്‍ ടെസ്റ്റ് റിസള്‍ട്ട്, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ കണ്ടക്ടര്‍ ആവശ്യപ്പെടുകയും, അത്പ്രകാരം രേഖകള്‍ കാണിച്ചെന്നും എന്നാല്‍ പിന്നീട് യാത്രചെയ്യണമെങ്കില്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് കൂടി കാണിക്കണമെന്ന് കണ്ടക്ടര്‍ ആവശ്യപ്പെടുകയായിരുന്നത്രേ. എന്നാല്‍ ഫോട്ടോപതിച്ച തിരിച്ചറിയല്‍ കാര്‍ഡിലെന്നും, മറ്റു രേഖകള്‍ കൈവശമുണ്ടെന്നും പറഞ്ഞ 67 കാരനായ അബ്ദുള്ളയെ കേരള ആര്‍ടിസി ബസ് കണ്ടക്ടര്‍ ഇറക്കി വിടുകയായിരുന്നു എന്ന് അബ്ദുള്ള പറഞ്ഞു. ഇത് സംബന്ധിച്ച് മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളുവിനും, മറ്റ് അധികാരികള്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *