November 8, 2026

മാനന്തവാടി: ലോക സാക്ഷരത ദിനം ആചരിച്ചു

0
IMG-20210908-WA0031.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: സെപ്റ്റംബർ 8 ലോക സാക്ഷരത ദിനത്തോടനുബന്ധിച്ച് മാനന്തവാടി നഗരസഭ അങ്കണത്തിൽ രാവിലെ നഗരസഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലി സാക്ഷരത പതാക ഉയർത്തി ഉദ്ഘാടനം ചെയ്യ്തു. മുൻകാല സാക്ഷരത പ്രവർത്തകരായ മാർഗരറ്റ് തോമസ് ( വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ),സുരേന്ദ്രൻ പി.വി പുതിയിടം എന്നിവരെ നഗരസഭ പൊന്നാട അണിയിച്ചു ആദരിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ പി.വി.എസ്.മൂസ അധ്യക്ഷത വഹിച്ചു.നഗരസഭ സെക്രട്ടറി കെ.ജി രവീന്ദ്രൻ, നോഡൽ പേരക്മാരായ മുരളീധരൻ. ലീല ഷാജൻ എന്നിവർ സംസാരിച്ചു. നഗരസഭ ആദിവാസി സാക്ഷരത കോ ഓർഡിനേറ്റർ ഗ്രേയ്സി ജോർജ്ജ് സ്വാഗതവും മാനന്തവാടി നഗരസഭ സാക്ഷരതാ മിഷൻ പ്രേരക് ക്ലാരമ്മ വി.വി നന്ദിയും പറഞ്ഞു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *