April 24, 2026

വയനാട് ജില്ലയില്‍ 510 പേര്‍ക്ക് കൂടി കോവിഡ്; എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ, ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.12

0
covid.1.1058953.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന് (20.09.21) 510 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 942 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 19.12 ആണ്. 4 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 112284 ആയി. 104525 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6809 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5575 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
പുല്‍പ്പള്ളി 87, ബത്തേരി 47, കല്‍പ്പറ്റ 46, എടവക 45, തവിഞ്ഞാല്‍ 38, പടിഞ്ഞാറത്തറ 34, പനമരം 31, തിരുനെല്ലി 28, മീനങ്ങാടി 20, മാനന്തവാടി 18, നൂല്‍പ്പുഴ 16, കോട്ടത്തറ 14, വെള്ളമുണ്ട 13, തൊണ്ടര്‍നാട് 10, തരിയോട് 9, കണിയാമ്പറ്റ, മുട്ടില്‍, വൈത്തിരി 8 വീതം, മേപ്പാടി 7, അമ്പലവയല്‍, മുള്ളന്‍കൊല്ലി, പൊഴുതന 5 വീതം, നെന്‍മേനി, പൂതാടി 4 വീതം ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
*942 പേര്‍ക്ക് രോഗമുക്തി*
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 31 പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 911 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
*1133 പേര്‍ പുതുതായി നിരീക്ഷണത്തില്‍*
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (20.09.21) പുതുതായി നിരീക്ഷണത്തിലായത് 1133 പേരാണ്. 2152 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 20685 പേര്‍. ഇന്ന് പുതുതായി 63 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് 797 സാമ്പിളുകളാണ് ഇന്ന് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ 760908 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 754967 എണ്ണത്തിന്റെ ഫലം ലഭിച്ചു. 642683 പേര്‍ നെഗറ്റീവും 112284 പേര്‍ പോസിറ്റീവുമാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *