April 24, 2026

പെൻഷനേഴ്സ് യൂണിയൻ വയോജന ദിനം ആചരിച്ചു

0
IMG-20211001-WA0035.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക വയോജന ദിനം സമുചിതമായി ആചരിച്ചു. മാനന്തവാടി ബ്ലോക്ക് റിസോഴ്സ് സെന്ററിൽ കോവിഡ് മാനദണ്ഡം അനുസരിച്ച് ചേർന്ന യോഗത്തിൽ വയനാട് ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ.കെ.കെ. മുബാറക്ക് വയോജന ദിന സന്ദേശം / മുഖ്യപ്രഭാഷണം നടത്തി. KSSPU വയനാട് ജില്ലാ പ്രസിഡണ്ട് പി. രാജൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് കെ.ജമാലുദ്ദീൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ കമ്മിറ്റി സെക്രട്ടറി കെ.സി.നാരായണൽ സ്വാഗതവും വനിതാവേദി കൺവീനർ കെ.കെ.സൈനബ നന്ദിയും പറഞ്ഞു. ഡോ.കെ.ഗോകുൽദേവ്, എ.കെ. മോസസ് എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *