April 24, 2026

‘ഞാൻ സ്കൂളിലേക്ക്’ കർമ പദ്ധതിക്ക് തുടക്കമായി

0
IMG-20211001-WA0031.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട് മാനന്തവാടി ഗവ. യു പി സ്കൂളിൽ പന്ത്രണ്ടിന കർമപദ്ധതിക്ക് തുടക്കം കുറിച്ചു. ഞാൻ സ്കൂളിലേക്ക് എന്ന് പേരിട്ടിരിക്കുന്ന കർമപദ്ധതിയുടെ പ്രവർത്തനരേഖ നഗരസഭ ചെയർപേഴ്സൺ രത്നവല്ലി ഉദ്ഘാടനം ചെയ്തു. ഇന്ന് മുതൽ 31 വരെ ഒരു മാസം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ശുചീകരണം, മെയിന്റനൻസ് ഗ്രാൻ്റ് പൂർത്തികരണം, ഭൗതിക സൗകര്യമൊരുക്കൽ, ഗതാഗത സൗകര്യം, രക്ഷാകർതൃ ബോധവൽക്കരണം, അധ്യാപക ശാക്തീകരണം, വിദ്യാർഥികളെ സജ്ജമാക്കൽ, ആരോഗ്യം സുരക്ഷ, ഹെൽപ്പ് ഡെസ്ക്ക്, ഗൃഹസന്ദർശനം, പ്രാദേശിക യോഗങ്ങൾ, പഠനപ്രക്രിയ ക്രമീകരണം എന്നിങ്ങനെ പന്ത്രണ്ട് മേഖലകളിൽ അധ്യാപകരും പി ടി എ അംഗങ്ങളും ഉൾപ്പെടുന്ന കമ്മറ്റിക്ക് രൂപം നൽകി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *