April 19, 2024

വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം വേണം:കേരള കർഷകസംഘം

0
Img 20220804 Wa00082.jpg

മാനന്തവാടി : വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് കേരള കർഷകസംഘം മാനന്തവാടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.തിരുനെല്ലി, മാനന്തവാടി, തവിഞ്ഞാൽ പ്രദേശങ്ങളിൽ വർദ്ധിച്ചു വരുന്ന വന്യമൃഗശല്യം മൂലം വർഷങ്ങളായി ഈ പ്രദേശത്തെ മനുഷ്യ ജീവനും കാർഷിക വിളകൾക്കും അതിരൂക്ഷമായ ഭീഷണിയായി മാറിയിരിക്കുന്നു. വന്യമൃഗങ്ങളിൽ നിന്ന് ആക്രമണത്തിനിരയായത് ഒട്ടനവധി മനുഷ്യ ജീവനുകൾ അതുപോലെ തന്നെയാണ് കാർഷിക വിളകൾക്കും കൃഷിയിടത്തിന്നും വരുത്തുന്ന നാശവും ചെറുതല്ല. ആയതിന് പരിഹാരം എന്ന രീതിയിൽ കൂടൽക്കാവ് പാൽ വെളിച്ചം ആനവേലി നിർമ്മാണം വനം വകുപ്പിൻ്റെ അനാസ്ഥ മൂലം നടപ്പാക്കാതിരിക്കുകയാണ്. സമ്മേളനം കർഷക സംഘം ജില്ലാ സെക്രട്ടറി പി.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് സി.കെ.ശങ്കരൻ അധ്യക്ഷത വഹിച്ചു.സണ്ണി ജോർജ്ജ് രക്തസാക്ഷി പ്രമേയവും കെ.സൈനബ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി എൻ.എം. ആൻ്റണി പ്രവർത്തന റിപ്പോർട്ടവതരിപ്പിച്ചു. ജില്ലാ പ്രസിഡൻ്റ് ടി.ബി.സുരേഷ്, ട്രഷറർ സി.ജി.പ്രത്യുഷ്, കെ.എം. വർക്കി മാസ്റ്റർ, ബേബി വർഗ്ഗീസ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ ടി കെ പുഷ്പൻ സ്വാഗതവും കൺവീനർ കെ.വി.ബഷീർ നന്ദിയും പറഞ്ഞു. സമ്മേളനം 28 അംഗ കമ്മിറ്റിയേക്കും 11 അംഗ എക്സിക്യുട്ടീവിനേയും തെരഞ്ഞെടുത്തു.
ഭാരവാഹികൾ
എൻ.എം.ആൻറണി(പ്രസിഡൻ്റ്) വികെ ജോസ്, പി.ടി.ബേബി (വൈസ് പ്രസിഡൻ്റ്) സണ്ണി ജോർജ്ജ് (സെക്രട്ടറി) ബെന്നി ആൻ്റണി, കെ.ഷബിത (ജോ: സെക്രട്ടറി ) വികെ തുളസിദാസ്( ട്രഷറർ)
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news