September 30, 2025

തസ്തിക നിർണ്ണയത്തിലെ അപാകതകൾ പരിഹരിക്കണം: കെ പി എസ് ടി എ

0
IMG-20220812-WA00152.jpg

By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: അധ്യാപക തസ്തിക നിർണ്ണയവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് ഒന്നിന് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് കെ പി എസ് ടി എ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു .തസ്തിക നിർണ്ണയവുമായി ബന്ധപ്പെട്ട് 1997 മുതൽ നിലവിലുണ്ടായിരുന്ന 1:40 എന്ന അനുപാതം നിലനിർത്തണമെന്നാവശ്യപ്പെട്ട് കെ പി എസ് ടി എ നടത്തിയ ഡി ഇ ഒ ഓഫീസ് ധർണ്ണ സംസ്ഥാന സെക്രട്ടറി അനിൽ വെഞ്ഞാറമൂട് ഉദ്ഘാടനം ചെയ്തു .പ്രസിഡൻറ് ജോസ് മാത്യു അധ്യക്ഷത വഹിച്ചു .പുതിയ ഉത്തരവ് പ്രകാരം സംസ്ഥാനത്ത് ആയിരത്തോളം അധ്യാപക തസ്തികകൾ നഷ്ടമാകും .ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി സംഘടന മുന്നോട്ട് പോകും .സംസ്ഥാന നിർവ്വാഹക സമിതി അംഗങ്ങളായ പി എസ് ഗിരീഷ് കുമാർ ,എം എം ഉലഹന്നാൻ ,ജില്ലാ പ്രസിഡൻറ് ഷാജു ജോൺ, സെക്രട്ടറി ടി എൻ സജിൻ ,എം പ്രദീപ് കുമാർ ,ആൽഫ്രഡ് ഫ്രെഡി ,എം വി ബിനു ,കെ സി അഭിലാഷ് ,ഷിജുകുടിലിൽ ,എം ഒ ചെറിയാൻ ,എം ടി ബിജു ,കെ കെ രാമചന്ദ്രൻ ,പി മുരളീ ദാസ്, ജിജോ കുര്യാക്കോസ് ,സി കെ സേതു എന്നിവർ പ്രസംഗിച്ചു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *