March 29, 2024

മയക്കുമരുന്ന് കടത്തിനെതിരെ കർണ്ണാടകയും കേരളവും അതിർത്തിയിൽ കർശന പരിശോധന ശക്തമാക്കും

0
Img 20220812 Wa00112.jpg
ചാമരാജ് നഗർ: ഓണത്തോടനുബന്ധിച്ച് അതിർത്തി വഴി വരുന്ന മയക്കു മരുന്ന് കടത്ത് നേരിടാൻ കർശന പരിശോധന നടത്താൻ കർണ്ണാകയും കേരളവും ധാരണയായി. ചാമരാജ് നഗർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ ഓഫീസിൽ വച്ച് കേരള കർണാടക എക്സൈസ് ഓഫീസർമാരുടെ അന്തർ സംസ്ഥാന യോഗം നടന്നു.
 യോഗത്തിൽ ചാമരാജ് നഗർ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് എക്സൈസ് എംഡി മോഹൻകുമാർ സ്വാഗതം ആശംസിച്ചു, ഡെപ്യൂട്ടി കമ്മീഷണർ ഓഫ് എക്സൈസ് ശ്രീനിവാസൻ ആമുഖ പ്രഭാഷണം നടത്തി. വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ എസ് ഷാജി വിഷയാവതരണം നടത്തി. ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് അതിർത്തി പ്രദേശങ്ങളിൽ സംയുക്ത പരിശോധനകൾ നടത്തുന്നതിനും വാഹന പരിശോധന കർശനമാക്കുന്നതിനും തീരുമാനിച്ചു, അതിർത്തി പ്രദേശങ്ങളിലെ ഓഫീസർമാരെ ഉൾപ്പെടുത്തി ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുന്നതിനും ആയതിലൂടെ പ്രധാനപ്പെട്ട കേസുകളുടെ വിവരങ്ങൾ കൈമാറുന്നതിനും തീരുമാനിച്ചു. കൂടാതെ അന്തർ സംസ്ഥാന കുറ്റവാളികളുടെ വിവരങ്ങൾ കൈമാറുന്നതിനും ഇവരുടെ നിലവിലുള്ള കുറ്റകൃത്യങ്ങളിലെ പങ്കാളിത്തം സംബന്ധിച്ച് അന്വേഷിക്കുന്നതിനും തീരുമാനിച്ചു, യോഗത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിലെ സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ, സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ,വി ആർ ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.. ഗുണ്ടൽപേട്ട് എക്സൈസ് ഇൻസ്പെക്ടർ ശാലു രാജു, ചാമരാജ് നഗർ എക്സൈസ് ഇൻസ്പെക്ടർ എംപി ഉമാശങ്കരാ ഗുണ്ടൽപേട്ട എക്സൈസ് റേഞ്ച് സബ് ഇൻസ്പെക്ടർ , ഹനുവന്ധ സിംഗ്, ചാമരാജ് നഗർ എക്സൈസ് റേഞ്ച് സബ് ഇൻസ്പെക്ടർ സുമിത്ര എന്നിവർ യോഗത്തിൽ പങ്കെടുത്തു, 
യോഗത്തിൽ വയനാട് എക്സൈസ് ഇൻഫോഴ്സ്മെന്റ് ആൻഡ് ആൻ്റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് എക്സസൈസ് സർ'ക്കിൾ ഇൻസ്പെക്ടർ ഹരിനന്ദൻ ടി ആർ നന്ദി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *