September 30, 2025

ജൽ ജീവൻ മിഷൻ തെരുവ് നാടകം സംഘടിപ്പിച്ചു

0
IMG_20220817_090159.jpg

By ന്യൂസ് വയനാട് ബ്യൂറോ

വൈത്തിരി ; ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി  തെരുവ് നാടകം സംഘടിപ്പിച്ചു.  വൈത്തിരി ഗ്രാമപഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലാണ് ഐ എസ് എ ജീവൻ ജ്യോതിയുടെ നേതൃത്വത്തിൽ ജലം എന്ന വിഷയത്തെ ആസ്പതമാക്കി  തെരുവ് നാടകം നടത്തിയത്.
തെരുവ് നാടകത്തിന് പുറമെ നാടൻപാട്ടും സംഘടിപ്പിച്ചു.  ചൊവ്വാഴ്ച രാവിലെ 10.30ന് വൈത്തിരി ബസ് സ്റ്റാൻഡിൽ വെച്ച് വൈത്തിരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.വി വിജേഷ് ഉദ്ഘാടനം നിർവഹിച്ചു. വൈത്തിരി ബസ് സ്റ്റാൻഡ്, ലക്കിടി, പഴയ വൈത്തിരി, വൈത്തിരി സ്കൂൾ, ചുണ്ടേൽ സ്കൂൾ, ചുണ്ടേൽ ടൗൺ എന്നിവിടങ്ങളിലാണ് നാടകം നടത്തിയത്
 പ്രസ്തുത പരിപാടിയിൽ ഓരോ ഭാഗത്തും അതാത് വാർഡ് മെമ്പർമാരുടെ സാന്നിധ്യം ഉണ്ടായിരുന്നു. പരിപാടിയിൽ വൈത്തിരി ഗ്രാമ പഞ്ചായത്ത്‌ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  എൻ. ഒ ദേവസ്യ, ജീവൻ ജ്യോതി ടീം ലീഡർ മെൽഹ മാണി എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *