April 24, 2024

കൽപ്പറ്റ എം എൽ എ യുടെ രണ്ടാം ഘട്ട സ്പാർക്ക് വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി

0
Img 20220822 Wa00972.jpg
കൽപ്പറ്റ : കൽപ്പറ്റ എം എൽ എ അഡ്വ. ടി സിദ്ദിഖ് വിഭാവനം ചെയ്യുന്ന എം എൽ എ കെയർന്റെ ഭാഗമായുള്ള സ്പാർക്ക് വിദ്യാഭ്യാസപദ്ധതിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ തുടക്കം നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷയ്ക്കുള്ള പരിശീലനത്തോടെ ആരംഭിച്ചു. നിയോജക മണ്ഡലത്തിലെ എല്ലാ സ്കൂളുകളിലും ആഗസ്റ്റ് 22 തിങ്കളാഴ്ച സ്ക്രീനിംഗ് ടെസ്റ്റ് നടന്നു 1300 ൽ അധികം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. പരീക്ഷയിൽ നിശ്ചിത ശതമാനം സ്കോർ നേടുന്ന വിദ്യാർത്ഥികൾക്ക് പ്രഗത്ഭരുടെ നേതൃത്വത്തിൽ സൗജന്യ പരിശീലനം നൽകും.
 സ്പാർക്ക്ന്റെ ഭാഗമായി നീറ്റ്, നെറ്റ് പരീക്ഷാ സെന്ററുകൾ അനുവദിക്കപ്പെട്ടതിലൂടെ ദേശീയ മത്സര പരീക്ഷകൾ വയനാട്ടിൽത്തന്നെ എഴുതാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. ഭൂമിശാസ്ത്രപരമായും സാമൂഹികമായും പിന്നാക്കാവസ്ഥ നേരിടുന്ന നൂറു കണക്കിന് കുട്ടികൾക്ക് ലാപ് ടോപ്പ്, ടാബ്ലറ്റ്, മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഡിവൈസുകൾ എത്തിക്കാനും പഠന പ്രവർത്തനങ്ങളിൽ സജീവമാക്കി നിർത്താനും കഴിഞ്ഞു .കഴിഞ്ഞ വർഷത്തെ നാഷണൽ മീൻസ് -കം-മെരിറ്റ് പരീക്ഷയിൽ കൽപ്പറ്റ നിയോജക മണ്ഡലത്തിലെ വിജയം 100% ൽ അധികമായി ഉയർത്താൻ സാധിച്ചത് സ്പാർക്കിന്റെ പ്രധാന നേട്ടമാണ്. നാഷണൽ ടാലന്റ് സേർച്ച് എക്സാം , കേന്ദ്ര സർവകലാശാലകളിലേക്കുള്ള മത്സര പരീക്ഷയായ സി.യു. ഇ.ടി , സിവിൽ സർവീസ് ഫൗണ്ടേഷൻ, മെഡിക്കൽ എൻട്രൻസ് എന്നിവയുടെ സൗജന്യ പരിശീലനവും ഉടൻ ആരംഭിക്കുന്നതാണ്. കൽപ്പറ്റയെ കേരളത്തിന്റെ എജ്യൂക്കേഷൻ ഹബ്ബാക്കി മാറ്റുന്ന സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയെന്ന നിലയിൽ സ്പാർക്ക്  വിജയിപ്പിക്കേണ്ടത് നാം ഓരോരുത്തരുടേയും കടമയാണെന്നും. വിദ്യാഭ്യാസ പുരോഗതിയിലൂടെ സാമൂഹിക പുരോഗതിയെന്ന ലക്ഷ്യം സഫലീകരിക്കാൻ നടത്തുന്ന കഠിനാദ്വാനത്തിനു എല്ലാ സുമനസ്സുകളേയും പിന്തുണ ഉണ്ടാവണമെന്ന് എം എൽ എ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *