June 6, 2026

ലോക നാട്ടറിവ് ദിനാചരണത്തിന്റെ ഭാഗമായി നാട്ടറിവുകളുടെ കലവറയായ ജോച്ചിയമ്മയെ ആദരിച്ചു

0
IMG_20220822_191520.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: മാനവരാശി സഹസ്രാബ്ദങ്ങള്‍ കൊണ്ട് അനുഭവങ്ങളിലൂടെ നേടിയ അറിവുകളും ശേഷിപ്പുകളും സംരക്ഷിക്കുന്നതിനായി ലോക നാട്ടറിവ് ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി തിരുനെല്ലി പഞ്ചായത്തിലെ നാട്ടറിവുകളുടെ കലവറയായ ജോച്ചിയമ്മയെ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അവരുടെ വീട്ടിലെത്തി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി പൊന്നാട അണിയിച്ച് ഓണപ്പുടവ കൈമാറി.ജോച്ചിയമ്മയുടെ വനസരംഷണ സമിതിയിലെ പ്രവര്‍ത്തനങ്ങള്‍,കാളിന്ദീ നദിയിലെ മാലിന്യം നീക്കം ചെയ്യാന്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടം,ഔഷധ സസ്യങ്ങളുടെ സംരക്ഷണം,നാട്ടുചികിത്സതുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ പ്രശംസനീയമാണെന്ന്അദ്ദേഹം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി,തിരുനെല്ലി ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഹരീന്ദ്രന്‍,ടി.സന്തോഷ് കുമാര്‍,എ മുരളീധരന്‍,പി പ്രസാദ് എന്നിവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *