September 30, 2025

വളർത്തു നായയെ വെട്ടി പരിക്കേൽപ്പിച്ചു

0
IMG-20220824-WA00142.jpg

By ന്യൂസ് വയനാട് ബ്യൂറോ

തലപ്പുഴ: വളർത്തു നായയെ വെട്ടി പരിക്കേൽപ്പിച്ചു. വെൺമണി ചെന്നിലാര ബാലകൃഷ്ണൻ്റെ നായയെ ആണ് തിങ്കളാഴ്ച രാത്രി അജ്ഞാതർ വെട്ടി പരിക്കേൽപ്പിച്ചത്. നായയുടെ മുഖത്താണ് വെട്ടേറ്റത്. ഒരു കണ്ണ് പൂർണമായും തകർന്നു. ആഴത്തിൽ മുറിവേറ്റ നായ നിലവിൽ അവശ നിലയിലാണുള്ളത്. രാത്രി അഴിച്ചുവിട്ടതിനെ തുടർന്ന് റോഡിലേക്ക് കയറിയ നായ മുറിവേറ്റതോടെ വീട്ടിലേക്ക് കരഞ്ഞുകൊണ്ട് തിരിച്ചെത്തുകയായിരുന്നു. മുമ്പും സമാന രീതിയിൽ ഇവിടെ നായയെ വെട്ടി പരിക്കേൽപ്പിച്ചിട്ടുണ്ടെന്ന് ബാലകൃഷ്ണൻ പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *