November 8, 2026

മേപ്പാടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലോൺ മേള നടത്തി

0
IMG-20220824-WA00092.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 മേപ്പാടി : മേപ്പാടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ സംരംഭകർക്കായി ലോൺ മേള നടത്തി. പഞ്ചായത്തിലെ തൊഴിൽ രഹിതരായവർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് സർക്കാർ ആവിഷ്‌കരിച്ച ഒരു ലക്ഷം തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന്റെ ഭാഗമായാണ് വ്യവസായ വകൂപ്പിന്റെ സഹകരണത്തോടെ മേള സംഘടിപ്പിച്ചത്. ബാങ്ക് ഓഫ് ബറോഡാ, കേരള ബാങ്ക്, എസ്. ബി. ഐ. പ്രതിനിധികൾ മേളയിൽ പങ്കെടുത്തു.. ബാങ്കുകൾ സംരംഭകർക്ക് ലോൺ സാങ്ഷൻ ലെറ്റർ നൽകി..ലോൺ മേള മേപ്പാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓമന രമേശ്‌ ഉത്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജൂ ഹെജമാടി അധ്യക്ഷത വഹിച്ചു.ബ്ലോക്ക്‌ വ്യവസായ ഓഫീസർ മുഖ്യ പ്രഭാഷണം നടത്തി. സ്ഥിരം സമിതി അധ്യക്ഷന്മാരായ അബ്‌ദുൾ അസീസ്, സുനീറ, പഞ്ചായത്ത്‌ അംഗങ്ങളായ ജോബിഷ് കുര്യൻ,രാധ രാമസ്വാമി, ബി. നാസർ, പഞ്ചായത്ത്‌ സെക്രട്ടറി ഷോബി കെ. ബി.,ഇന്റേൺ അൽഷാന എന്നിവർ സംസാരിച്ചു.വ്യവസായ വികസന വ്യവസായ ഓഫീസർ ഷീബ മുല്ലപ്പള്ളി ക്ലാസ് എടുത്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *