April 25, 2026

കടുവ കൃഷിയിടത്തിൽ നിന്നും കാട്ടുപന്നിയെ പിടികൂടി

0
IMG-20220826-WA00422.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി : പെരിക്കല്ലൂരിനടുത്ത് ചേട്ടൻകവലയിൽ കൃഷിയിടത്തിൽനിന്നും കാട്ടുപന്നിയെ കടുവ പിടികൂടി. ചേട്ടൻകവല ഇളംതുരുത്തിയിൽ പോളിന്റെ വീടിനു സമീപത്തുനിന്നും പിടികൂടിയ പന്നിയെ 200 മീറ്റർ ദൂരെ വലിച്ചു കൊണ്ടുപോയി സമീപത്തെ വയലിൽ വച്ചാണ് കടുവ തിന്നത്. പന്നിയുടെ തലയും കാലുമൊഴികെ ബാക്കി മുഴുവൻ ഭാഗവും കടുവ തിന്നു. വെള്ളിയാഴ്ച വൈകുന്നേരം 3 – മണിയോടെയാണ് നാട്ടുകാർ വയലിൽ പന്നിയുടെ അവശിഷ്ടം കണ്ടെത്തിയത്. കടുവയുടെ കാൽപ്പാടുകൾ സംഭവ സ്ഥലത്തുനിന്നും കണ്ടെത്തി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പുദ്യോഗസ്ഥർ പന്നിയുടെ അവശിഷ്ടങ്ങൾ കുഴിച്ചുമൂടി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കടുവയെ എത്രയും വേഗം പിടികൂടമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *