March 29, 2024

വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം:കെ.പി. എസ്.ടി.എ

0
Img 20220827 Wa00512.jpg

കല്‍പ്പറ്റ:പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞമെന്ന് പേര് പറയുകയും, മറുവശത്ത് അധ്യാപക ദ്രോഹ നടപടികളും തുടര്‍ന്നാല്‍ ശക്തമായി ചെറുക്കുമെന്ന് കെ പി എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ്  കെ. രമേശന്‍ മുന്നറിയിപ്പു നല്‍കി .സര്‍വ്വീസിലുള്ള മുഴുവന്‍ അധ്യാപകര്‍ക്കും നിയമനാംഗീകാരം നല്‍കുക ,ക്ഷാമബത്താ കുടിശ്ശിക അനുവദിക്കുക, 1:40 അനുപാതം പുന:സ്ഥാപിക്കുക ,അന്തര്‍ജില്ലാ സ്ഥലം മാറ്റത്തിന് വെട്ടിക്കുറച്ച ക്വാട്ട പുന:സ്ഥാപിക്കുക ,പ്രൈമറി പ്രധാനാധ്യാപകര്‍ക്ക് ശമ്പള സ്‌കെയില്‍ അനുവദിക്കുക ,ഉച്ചഭക്ഷണ ഫണ്ട് വര്‍ദ്ധിപ്പിക്കുക, മെഡിസെപ്പ് അപാകതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കെ പി എസ് ടി എ ജില്ലാ കമ്മിറ്റി നടത്തിയ ഡി ഡി ഇ ഓഫീസ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2016 ല്‍ സര്‍വീസില്‍ കയറിയ അധ്യാപകര്‍ക്ക് ആറ് വര്‍ഷം കഴിഞ്ഞിട്ടും നിയമനാംഗീകാരം നല്‍കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണ് .ഉച്ചഭക്ഷണ വിതരണത്തിന് നല്കുന്ന ഫണ്ട് അപര്യാപ്തമാണ് .2016ലെ നിരക്ക് അനുസരിച്ചുള്ള തുകയാണ് ഇപ്പോഴും നല്കുന്നത് .കോവിഡിന് ശേഷം വിദ്യാലയങ്ങള്‍ തുറന്നെങ്കിലും രണ്ട് ജോഡി യൂണിഫോം വീതം അര്‍ഹരായ മുഴുവന്‍ കുട്ടികള്‍ക്കും വിതരണം ചെയ്തിട്ടില്ല.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ക്ഷാമബത്ത കുടിശ്ശികയുള്ള സംസ്ഥാനം കേരളമാണ് .വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടില്ലെങ്കില്‍ സംഘടന ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടു പോകും .
ജില്ലാ പ്രസിഡന്റ് ഷാജു ജോണ്‍ ധര്‍ണ്ണയില്‍ അധ്യക്ഷത വഹിച്ചു .പി എസ് ഗിരീഷ് കുമാര്‍ ,എം എം ഉലഹന്നാന്‍ ,കെ ജി ജോണ്‍സന്‍ ,ആല്‍ഫ്രഡ് ഫ്രെഡി ,ടി എന്‍ സജിന്‍,എം പ്രദീപ് കുമാര്‍ ,കെ കെ പ്രേമചന്ദ്രന്‍ , ടി എം അനൂപ് ,ബിജു മാത്യു ,പി കെ രാജന്‍ ,സി എം അബ്ദുള്‍ സലാം ,എം പി സുനില്‍ കുമാര്‍,ജോസ് മാത്യു ,എം വി ബിനു ,കെ സി അഭിലാഷ്, കെ കെ രാമചന്ദ്രന്‍ ,ശ്രീജേഷ് ബി നായര്‍ ,ജിജോ കുര്യാക്കോസ് ,സി കെ സേതു ,പി മുരളീദാസ്, വി പി.പ്രേംദാസ് ,ഷിജുകുടിലില്‍ , പി ആസ്യ, എം.സി ഷൈനിഎന്നിവര്‍ നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *