June 26, 2026

കൽപ്പറ്റ റവന്യൂ ബ്ലോക്ക്‌ ആരോഗ്യ മേളയിൽ ഭാരതീയ ചികിത്സാ വകുപ്പിന്റെ സ്റ്റാളിന് ഒന്നാം സ്ഥാനം

0
IMG-20220827-WA00552.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :കൽപ്പറ്റ റവന്യൂ ബ്ലോക്ക്‌ ആരോഗ്യ മേളയിൽ ഭാരതീയ ചികിത്സ വകുപ്പിന്റെ സ്റ്റാളിന് ഒന്നാം സ്ഥാനം ലഭിച്ചു.മികച്ച രീതിയിൽ ആകർഷകമാക്കുകയും,ഏറ്റവും കൂടുതൽ പേർ സന്ദർശിക്കുകയും, ഏറ്റവും കൂടുതൽ പേർ ചികിത്സ തേടുകയും ചെയ്ത സ്റ്റാൾ എന്ന നിലയ്ക്കാണ് ഭാരതീയ ചികിത്സാ വകുപ്പിന്റെ സ്റ്റാൾ ആരോഗ്യമേളയിൽ മുന്നിട്ടു നിന്നതെന്നു ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ എ. നസീമ അറിയിച്ചു.ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ ഒ. വി സുഷയുടെ നേതൃത്വത്തിൽ ഡോ ശ്രീരാജ്, ഡോ പ്രവീൺ ഡോ അനു ജോസ്, ഡോ അരുൺ ബേബി, ഡോ വിഷ്ണു,ഡോ ഹുസ്ന ബാനു, ഗോകുൽ, രമ്യ, എൽദോ, മൈമൂനത്ത്, പ്രിയേഷ്, അരുൺ, സുർജിത്ത്, ജൂലി, സവിത മുതലായവർ അടങ്ങിയ ടീം ആണ് ആരോഗ്യമേളയിൽ പങ്കെടുത്തത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *