April 20, 2024

നരേന്ദ്ര മോദി സര്‍ക്കാര്‍ അസാധ്യമെന്ന് കരുതിയവ സാധ്യമാക്കി:തുഷാര്‍

0
Thusharine Sweekarikkunna Vanavasi Veettamma

കല്‍പ്പറ്റ: കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ അസാധ്യമെന്ന് കരുതിയവ സാധ്യമാക്കിയ സര്‍ക്കാരാണ്. അതു കൊണ്ട് തന്നെ മോദി വീണ്ടും അധികാരത്തില്‍ വരുമെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനും എന്‍ഡിഎ വയനാട് ലോകസഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ തുഷാര്‍ വെള്ളാപ്പള്ളി. ബത്തേരി മണ്ഡലത്തില്‍ നടന്ന വിവിധ പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യ ചരിത്രത്തില്‍ ആദ്യമായി ഭരണവിരുദ്ധവികാരമോ അഴിമതിയോ ഇല്ലാത്ത  ഒരു സര്‍ക്കാര്‍ വീണ്ടും ജനവിധി തേടുകയാണ്. കഴിഞ്ഞ 60 വര്‍ഷംകൊണ്ട് അസാധ്യമെന്ന് കരുതിയിരുന്ന പല കാര്യങ്ങളും സാധ്യമാകുന്ന കാഴ്ച നരേന്ദ്രമോദിയുടെ ഭരണത്തില്‍ നാം കണ്ടു. കുടിവെള്ളം, വൈദ്യുതി, റോഡ് ശൗചാലയം, വീട്, പാചകവാതകം തുടങ്ങിയ പല അടിസ്ഥാന സൗകര്യങ്ങളും കിട്ടാക്കനിയായിരുന്ന ഗ്രാമങ്ങള്‍ ഇന്ന് വികസനത്തിലേക്ക് കുതിക്കുകയാണ്. ആഗോളവേദികളില്‍ ഭാരതം തലയുയര്‍ത്തി നില്‍ക്കുന്നു. ഭാരതീയര്‍ ലോകമെങ്ങും ആദരിക്കപ്പെടുന്നു. അതിര്‍ത്തി കടക്കാന്‍ തയ്യാറായ ഭീകരരെ അവരുടെ താവളത്തില്‍ എത്തി നേരിടുന്ന  സൈനികര്‍ ഏതൊരു ഭാരതീയനും അഭിമാനം നല്‍കുന്നു. നമ്മുടെ നഗരങ്ങള്‍ തീവ്രവാദ ആക്രമണത്തില്‍നിന്ന് വിമുക്തി നേടിയ കാഴ്ചയും മോദി ഭരണത്തിന്റെ ബാക്കി പത്രമാണ്. ഫേസ്ബുക്കില്‍ ഏറ്റവും ജനപ്രീതിയുള്ള ലോക നേതാവാണ് മോദി. പല വിദേശ രാജ്യങ്ങളുടെയും പരമോന്നത പുരസ്‌കാരങ്ങള്‍ മോദിയെ തേടി എത്തുന്നു. വയനാട്ടിലുമുണ്ട് മോദി പ്രഭാവം അത് വോട്ടായി മാറുമെന്നും തന്നെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുമെന്നും തുഷാര്‍ പറഞ്ഞു. വയനാടിനെ പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാര്‍ വൈദ്യുതീകരിച്ചു. സമ്പൂര്‍ണ്ണ പാചക വാതക  വിതരണത്തിലൂടെ വയനാട് പുകരഹിത ജില്ലയായി. മുഴുവന്‍ വീടുകള്‍ക്കും ശൗചാലയം നല്‍കി ജില്ല സമ്പൂര്‍ണ്ണ ശുചിത്വ ജില്ലയായി. ആസ്പിരേഷണല്‍ ജില്ലാ പദ്ധതി നടപ്പിലാക്കിയാല്‍ വയനാട് രാജ്യത്തിനു തന്നെ മാതൃകയാകും ഗ്രാമീണ മേഖലയില്‍ 2014 വരെ 6.5 കോടി ശൗചാലയങ്ങളാണ് ഉണ്ടായിരുന്നത് 2018 ആയതോടെ അത് 9.74 കോടി കവിഞ്ഞു. 38.7 ശതമാനം സ്വഛതാ പദ്ധതികള്‍ 98.6 ശതമാനത്തില്‍ എത്തി. 83000 പൊതു സേവന കേന്ദ്രങ്ങള്‍ 3.18 ലക്ഷമായി. ഒപ്ടിക്കല്‍ ഫൈബര്‍ ഗ്രാമങ്ങള്‍ 59ല്‍ നിന്ന് 1.23 ലക്ഷമായി. മോദി സര്‍ക്കാര്‍ 4.03 കോടി ജന്‍ധന്‍ അക്കൗണ്ടുകള്‍ തുറന്നു ഇക്കാലത്ത് ലോകമെമ്പാടും തുറന്ന ബാങ്ക് അക്കൗണ്ടുകളില്‍ 55 ശതമാനവും ഇന്ത്യയിലാണ്. 437 സര്‍ക്കാര്‍ പദ്ധതികളിലൂടെ 607442 കോടി രൂപ  ജനങ്ങളുടെ അക്കൗണ്ടുകളിലൂടെ എത്തി 14.27 കോടിപേര്‍ക്ക് 2 ലക്ഷം രൂപയുടെ അപകട ഇന്‍ഷൂറന്‍സ് തുക 12 രൂപ ഇന്‍ഷൂറന്‍സ് പദ്ധതിയൂടെ നടത്തി 21.3 കോടി വീടുകള്‍ വൈദ്യുതീകരിച്ചു. 10.33 ലക്ഷം ആളുകള്‍ ഇതിനോടകം തന്നെ അംഗമായ ആയുഷ്മാന്‍ ഭാരത് ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യരക്ഷാ പദ്ധതിയായി 5 ലക്ഷം രൂപവരെയുള്ള ആശുപത്രി ചിലവ് സര്‍ക്കാര്‍ വഹിക്കും. 6 കോടി 38 ലക്ഷം പാചക വാതക കണക്ഷന്‍ നല്‍കി. പ്രതിരോധ മന്ത്രിയും വിദേശകാര്യ മന്ത്രിയും സ്ത്രീകളായ ഒരേ ഒരു രാജ്യമാണ് ഇന്ത്യ. ഇന്ന് 180 രാജ്യങ്ങള്‍ ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നു. മൊബൈല്‍ഫോണ്‍ നിര്‍മ്മാണത്തില്‍, പഞ്ചസാര ഉത്പാദനത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ഇങ്ങനെ ഏത് മേഖലയില്‍ നോക്കിയാലും അസാധ്യമായ കാര്യങ്ങള്‍ സാധ്യമാക്കിയ പ്രധാന മന്ത്രിയാണ് നമ്മുടേത്. വീണ്ടും വരണം മോദി ഭരണമെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *