July 16, 2026

കർഷക തൊഴിലാളികൾക്ക് അധിവർഷാനുകുല്യം നൽകണം:സീനിയർ സിറ്റിസൺസ് സർവ്വീസ് കൗൺസിൽ.

0
By ന്യൂസ് വയനാട് ബ്യൂറോ
.
മാനന്തവാടി: അറുപത് വയസ് പൂർത്തിയായ മുഴുവൻ കർഷക തൊഴിലാളികൾക്കും അധിവർഷാനുകുല്യം നൽകണമെന്ന് സീനിയർ സിറ്റിസൺസ് സർവ്വീസ് കൗൺസിൽ വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ഒരു വർഷം പൂർണ്ണമായും കർഷക തൊഴിലാളി ക്ഷേമനിധിവിഹിതമടച്ച കർഷക തൊഴിലാളികൾക്ക് നൽകി വരുന്ന അധിവർഷ ആനുകുല്യം 2012 വരെ മാത്രമാണ് വിതരണം ചെയ്യുന്നതിന് അനുമതിയായിട്ടുള്ളത്. എട്ടുവർഷം കൂടിശ്ശികയായ മുഴുവൻ ആനുകുല്യങ്ങളും അർഹരായ കർഷക തൊഴിലാളികൾക്ക് ലഭിക്കുന്നതിന് നടപടി സ്വീകരിക്കണം യോഗം ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് എ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി.വി ആന്റണി, സംസ്ഥാന സെക്രട്ടറി എം.എഫ് ഫ്രാൻസിസ്, ജയരാജൻ കൽപ്പറ്റ, ഗ്രേസി ജോസഫ്, കൃഷ്ണൻകുട്ടി, സോമൻ, പൗലോസ് എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *