August 14, 2026

രാത്രിയാത്ര നിരോധന വിഷയത്തില്‍ കര്‍ണ്ണാടക സര്‍ക്കാരുമായി സംസാരിക്കും രാഹുല്‍ ഗാന്ധി

0
127.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഡല്‍ഹി. രാത്രി യാത്രനിരോധന വിഷയത്തില്‍ ഇടപ്പെടുമെന്നും വിഷയം കര്‍ണ്ണാടക സര്‍ക്കാരുമായി സംസാരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഡല്‍ഹിയില്‍ ചേര്‍ന്ന വയനാട് പാര്‍ലമെന്റില്‍ നിന്നുള്ള യുഡിഎഫ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഈ കാര്യം വ്യക്തമക്കിയത്. വയനാടിന്‍രെ അടിസ്ഥാന പ്രശ്‌നങ്ങളായ നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ റെയില്‍വേ പാത, വയനാട്ടിലെ വന്യമൃഗശല്യം ,ടൂറിസം വികസനം തുടങ്ങിയ നിരവധി വിഷയങ്ങള്‍ നേതാക്കള്‍ രാഹുല്‍ഗാന്ധിക്ക് മുന്‍പില്‍ അവതരിപ്പിച്ചു.  വയനാട് ,കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ നേതാക്കളും കെ സി വേണുഗോപാല്‍, മുകുള്‍ വാസ്‌നിക് എന്നിവരും രാഹുല്‍ഗാന്ധിയുമായി സംസാരിച്ചു  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *