May 19, 2024

രാഹുൽ ഗാന്ധി എം.പി. ജൂലൈ മാസം അവസാനമോ ആഗസ്റ്റ് ആദ്യ വാരമോ വയനാട്ടിലെത്തും.

0
Img 20190628 Wa0264.jpg
കൽപ്പറ്റ: 

രാഹുൽ ഗാന്ധി എം.പി. ജൂലൈ മാസം അവസാനമോ ആഗസ്റ്റ് ആദ്യ വാരമോ വയനാട്ടിലെത്തും. വയനാടിന്റെ സമഗ്ര വികസനം സംബന്ധിച്ച പദ്ധതി തയ്യാറാക്കുന്നതോടൊപ്പം ജന സമ്പർക്ക പരിപാടിയും നടത്തും. ഇന്ന് ഡൽഹിയിൽ അദ്ദേഹത്തിന്റെ ഓഫീസിൽ ചേർന്ന   യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായതെന്ന് മുൻ  വയനാട്  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.എൽ. പൗലോസ് പറഞ്ഞു.

ബന്ദിപ്പൂർ വഴിയുള്ള രാത്രിയാത്ര നിരോധന വിഷയത്തിൽ ഇടപെടുമെന്ന് വയനാട് എംപി യും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധി ചർച്ചയിൽ പറഞ്ഞു. . ഇക്കാര്യം കർണാടക സർക്കാറുമായി സംസാരിക്കുമെന്നും രാഹുൽഗാന്ധി ഉറപ്പുനൽകി. വയനാട് പാർലമെന്റ് മണ്ഡലത്തിൽ നിന്നുള്ള യുഡിഎഫ് നേതാക്കൾ പങ്കെടുത്ത യോഗത്തിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം പറഞ്ഞത്. വയനാടിന്റെ വികസന വിഷയങ്ങളിൽ തന്റെ ശ്രദ്ധ ഉണ്ടാകുമെന്നും നേതാക്കൾക്ക് രാഹുൽഗാന്ധി ഉറപ്പുനൽകി നൽകി. നഞ്ചൻകോട്-വയനാട്-നിലമ്പൂർ റെയിൽവേ പാത, വയനാട്ടിലെ വന്യമൃഗശല്യം ,ടൂറിസം വികസനം, മെഡിക്കൽ കോളേജ്, ആദിവാസി ക്ഷേമം  തുടങ്ങിയ നിരവധി വിഷയങ്ങൾ നേതാക്കൾ രാഹുൽഗാന്ധിക്ക് മുൻപിൽ അവതരിപ്പിച്ചു . വയനാട് ,കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ നേതാക്കളും  എന്നിവരും രാഹുൽഗാന്ധിയുമായി സംസാരിച്ചു. ദേശീയ നേതാക്കളായ 
കെ. സി വേണുഗോപാൽ, മുകുൾ വാസ്നിക് എന്നിവരും രണ്ട് മണിക്കൂർ നീണ്ട യോഗത്തിൽ പങ്കെടുത്തു. ഡൽഹിയിൽ തുഗ്ലക് റോഡിലെ അദ്ദേഹത്തിന്റെ  ഓഫീസിലായിരുന്നു യോഗം. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *