April 25, 2024

തൊള്ളായിരം കണ്ടിയിലെ കണ്ണാടി പാലത്തിനെതിരെ മേപ്പാടി പഞ്ചായത്ത്’

0
Img 20190629 Wa0177.jpg
കൽപ്പറ്റ: 

മേപ്പാടി ഗ്രാമ പഞ്ചായത്തിലെ തൊള്ളായിരം കണ്ടിയിൽ വിനോദ സഞ്ചാരത്തിന്റെ ഭാഗമായി സ്വകാര്യ റിസോർട്ടിനോട് ചേർന്ന കണ്ണാടി പാലത്തിനെതിരെ ഗ്രാമപഞ്ചായത്ത് ഉടമക്ക് നോട്ടീസ് നൽകി. .  ഒരു സ്ഥാപനം പ്രവർത്തിക്കുമ്പോൾ പാലിക്കേണ്ട നടപടികൾ നടത്താതെയാണ് കണ്ണാടി പാലം പ്രവർത്തിക്കുന്നതെന്നാണ് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ സഹദ് പറയുന്നത്. ആവശ്യമായ രേഖകൾ ഹാജരാക്കാൻ നോട്ടീസ് നൽകുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും സഹദ് പറഞ്ഞു. പാരിസ്ഥിതിക നിയമം ലംഘിച്ചുള്ളതൊള്ളായിരം കണ്ടിയിലെ നിർമ്മാണവും, അനധികൃത ടൂറിസം പ്രവർത്തനവും നിയന്ത്രിക്കനാണ് പഞ്ചായത്തിന്റെ തിരുമാനം. പഞ്ചായത്തിന്റെ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന റിസോട്ടുകൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ഈ പ്രദേശത്തെ അനധികൃത ടൂറിസം പ്രവർത്തനങ്ങൾക്കെതിരെ വനം വകുപ്പും നേരത്തെ രംഗത്തു വന്നിരുന്നു. എന്നാൽ ആവശ്യമായ രേഖകളുമായാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്ന് കണ്ണാടി പാലം നടത്തിപ്പുകാരൻ പറഞ്ഞു.

      അടുത്തിടെയാണ് ഇവിടെ നിർമ്മിച്ച കണ്ണാടി പാലം നിർമ്മിച്ചത്.. റിസോർട്ടിൽ താമസിക്കുന്നവർക്കു വേണ്ടി മാത്രമാണ് കണ്ണാടി പാലം നിർമ്മിച്ചത്. എന്നാൽ മാധ്യമങ്ങളിൽ വാർത്ത വന്നതോടെ തൊള്ളായിരം കണ്ടിയിലേക്ക് സന്ദർശക പ്രവാഹമായി. പുതിയ വാഹനങ്ങൾ ടാക്സി സർവീസ് തുടങ്ങി. പ്രദേശത്തുകാർ തട്ടുകടകൾ ആരംഭിച്ചു. ഇവിടേക്കുള്ള കെ.എസ്. ആർ.ടി.സി. ബസിൽ പോലും ആളുകളുടെ തിരക്ക് കൂടി . ഇതോടെ ഉടമ പാലം സന്ദർശിക്കാൻ നൂറ് രൂപ ടിക്കറ്റ് ഏർപ്പെടുത്തി. ഇതാണ് ഗ്രാമപഞ്ചായത്തിനെ പ്രകോപിപ്പിച്ചത്. നോട്ടീസിന് നിയമാനുസൃതം മറുപടി നൽകുമെന്ന് ഉടമ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *