വായിച്ചു വളരുക: ജില്ലാതല ക്വിസ് മത്സരവും ചിത്ര രചനാ മത്സരവും ജൂലൈ ആറിന്
മാനന്തവാടി : പി എൻ പണിക്കർ ഫൗണ്ടേഷൻ ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായി എല്ലാ വർഷവും നടത്തിവരുന്ന വായിച്ചു വളരുക ക്വിസ് മത്സരം ജൂലൈ ആറിന് മാനന്തവാടി കണിയാരം സെൻറ് ജോസഫ് ടി ടി ഐ സ്കൂളിൽ വെച്ച് നടക്കും. ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവർക്ക് ജൂലൈ 13 ന് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന തല ക്വിസ് മത്സരത്തിൽ പങ്കെടുക്കാൻ കഴിയും.ജില്ലയിൽ ആദ്യ സ്ഥാനക്കാർക്ക് കാഷ് അവാർഡുകളും പുസ്തകങ്ങളും സമ്മാനമായി നൽകും. അതോടൊപ്പം ഒപ്പം എൽപി യുപി വിഭാഗം വിദ്യാർത്ഥികൾക്കായി ജില്ലാതല ചിത്രരചനാ മത്സരം അതേ ദിവസം അവിടെ വച്ച് സംഘടിപ്പിക്കുമെന്ന് എന്ന് പി എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ ഭാരവാഹികൾ അറിയിച്ചു. വിശദ വിവരങ്ങൾക്കായി 9562402380





Leave a Reply